വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തീര്‍ത്ത ഓസീസ് പാകിസ്താനെയും വെറുതെവിട്ടില്ല, ഗംഭീര ജയം... ഫിഞ്ചിന് സെഞ്ച്വറി

എട്ടു വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം

By Manu

ഷാര്‍ജ: ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ചതിനു പിന്നാലെ പാകിസ്താനെതിരേയും കംഗാരുക്കൂട്ടം കസറി. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണണ് ഓസീസ് ആഘോഷിച്ചത്. മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് സെഞ്ച്വറിയോടെ ഈ കളിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയായി മാറി.

1

ശുഐബ് മാലിക്കിന്റെ കീഴിലിറങ്ങിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 280 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഹാരിസ് സുഹൈലിന്റെ (101) കന്നി സെഞ്ച്വറിയാണ് പാകിസ്താന് കരുത്തായത്. 114 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഉമര്‍ അക്മല്‍ (48), ഷാന്‍ മസൂദ് (40) എന്നിവരും തിളങ്ങി.

ഗംഭീറിന് കോലിയുടെ ചുട്ട മറുപടി... പോയി പണി നോക്കാന്‍!! കാര്യമാക്കിയാല്‍ വീട്ടിലിരുന്നേനെ... ഗംഭീറിന് കോലിയുടെ ചുട്ട മറുപടി... പോയി പണി നോക്കാന്‍!! കാര്യമാക്കിയാല്‍ വീട്ടിലിരുന്നേനെ...

മറുപടിയില്‍ ഫിഞ്ച് സെഞ്ച്വറിയോടെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഓസീസ് അനായാസം ലക്ഷ്യത്തിലെത്തി. ഒരോവര്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 281 റണ്‍സെടുത്ത് ഓസീസ് കളി വരുതിയിലാക്കിയത്. ഓപ്പണറായി ഇറങ്ങിയ ഫിഞ്ച് 135 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 116 റണ്‍സ് നേടി. 91 റണ്‍സുമായി പുറത്താവാതെ നിന്ന ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ മറ്റൊരു വിജയശില്‍പ്പി. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.

Story first published: Saturday, March 23, 2019, 13:58 [IST]
Other articles published on Mar 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X