Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലിലും ഓസീസ് തന്നെ... കിവികളുടെ ചിറകരിഞ്ഞ് ത്രിരാഷ്ട്ര പരമ്പരയില്‍ കിരീടം

ഓക്‌ലന്‍ഡ്: ഒരു മല്‍സരം പോലും തോല്‍ക്കാതെ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ കിരീടം ചൂടി. ഫൈനലില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ 19 റണ്‍സിന് കംഗാരുപ്പട തകര്‍ത്തുവിട്ടത്.
കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാണ് ഓസീസ് കിരീടത്തില്‍ മുത്തമിട്ടത്. ഓസീസ്, ന്യൂസിലന്‍ഡ് എന്നിവരെക്കൂടാതെ ഇംഗ്ലണ്ടായിരുന്നു പരമ്പരയില്‍ പങ്കെടുത്ത മൂന്നാമത്തെ ടീം.

1

ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 150 റണ്‍സെടുത്തു. ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലറുടെ (43) ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 38 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും മാത്രമേ ടെയ്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. കോളിന്‍ മണ്‍റോ (29), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (21) എന്നിവരാണ് 20 റണ്‍സ് തികച്ച മറ്റു താരങ്ങള്‍. മികച്ച റണ്‍റേറ്റ് കാത്തുസൂക്ഷിച്ച കിവികള്‍ക്ക് പക്ഷെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് വലിയ സ്‌കോര്‍ നേടാനാവാതെ പോയത്. മൂന്നു വിക്കറ്റെടുത്ത ഡാനിയേല്‍ ഏഗറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ റിച്ചാര്‍ഡ്‌സണും ടൈയുമാണ് ന്യൂസിലന്‍ഡിനെ വരിഞ്ഞുകെട്ടിയത്.

2

മറുപടി ബാറ്റിങില്‍ ഒന്നാം വിക്കറ്റില്‍ തന്നെ ഓസീസ് 72 റണ്‍സെടുത്തപ്പോള്‍ മല്‍സരവിധി തീരുമാനിക്കപ്പെട്ടിരുന്നു. ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് (50) ഓസീസിനായി അര്‍ധസെഞ്ച്വറി നേടി. 30 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഷോര്‍ട്ടിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 25 റണ്‍സെടുത്തു പുറത്തായി.

3

14.4 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റിന് 121 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുടകയായിരുന്നു. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിനെ വിജയികളായി പ്രഖ്യാപിച്ചത്.

Story first published: Wednesday, February 21, 2018, 21:39 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+