വനിതാ ആഷസില്‍ ആദ്യ ജയം ഓസ്‌ട്രേലിയക്ക്; ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി
ലെസെസ്റ്റര്‍: വനിതാ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് നല്‍കിയ 178 റണ്‍സ് വിജയലക്ഷ്യം ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എത്തിപ്പിടിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ തരിപ്പണമാക്കി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ നതാലി സീവറാണ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്യ 64 റണ്‍സെടുത്ത സീവറെ 38-ാം ഓവറില്‍ ജെസ് ജൊനാസന്‍ പുറത്താക്കി. അപ്പോര്‍ സ്‌കോര്‍ 130 റണ്‍സ്. പിന്നീട് ലോറ മാര്‍ഷും (24) സോഫി എക്ള്‍സ്റ്റണും (27) ചേര്‍ന്ന് സ്‌കോര്‍ 170 റണ്‍സിലെത്തിച്ചു.
മൂന്ന് വിക്കറ്റ് പിഴുത എല്ലിസ് പെറിയാണ് ഓസീസ് ബൗളിങ്ങില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തകര്‍ച്ചയായിരുന്നു. ഓപ്പണര്‍ നികോള്‍ ബോള്‍ട്ടണ്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി. അന്യ ഷ്രബ്‌സോളാണ് വിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും (16) സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. എല്ലിസ് പെറി (3), റേച്ചല്‍ ഹയ്ന്‍സ് (10) എന്നിവരും വേഗം ബാറ്റ് താഴെവെച്ചു. 66 റണ്‍സെടുത്ത അലിസ്സ ഹേലിയാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.
വ്യാഴാഴ്ചയാണ് രണ്ടാം ഏകദിന മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications