Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: ഇംഗ്ലീഷ് ദുരന്തം പൂര്‍ണം... നാണംകെട്ടു, ഇന്നിങ്‌സിനും 123 റണ്‍സിനും

സിഡ്‌നി: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനിലയെങ്കിലും തേടിയിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെയും 123 റണ്‍സിന്റെയും ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ 303 റണ്‍സ് വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ വിധി ഏറെക്കുറെ കുറിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് വെറും 180 റണ്‍സില്‍ അവസാനിച്ചു.

1

അവസാന ദിവസം കൂടിയായ തിങ്കളാഴ്ച പരമാവധി നേരം ക്രീസില്‍ ചെറുത്തുനിന്ന് സമനിലയെങ്കിലും നേടുകയെന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം പോലും ഓസീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഫലം കണ്ടില്ല. നാലു വിക്കറ്റിനു 93 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ് അഞ്ചാമത്തെയും അവസാനത്തെയും ദിനം ഇന്നിങ്‌സ് പുനരാരംഭിച്ചത്. എന്നാല്‍ ടീം സ്‌കോറിലേക്ക് 87 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും കടപുഴക്കിയ ഓസീസ് ഇംഗ്ലണ്ടിന്റെ നാണക്കേട് പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ ജോ റൂട്ട് (58), ജോണി ബെയര്‍സ്‌റ്റോവ് (38) എന്നിവര്‍ മാത്രമേ ഇംഗ്ലീഷ് നിരയില്‍ ചെറുത്തുനില്‍പ്പിനു ശ്രമിച്ചുള്ളൂ. സ്‌കോര്‍: ഇംഗ്ലണ്ട് 346, 180. ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് 649 ഡിക്ലയേര്‍ഡ്.

2

നാല് വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സും മൂന്നു വിക്കറ്റ് നേടിയ നതാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ നാണംകെടുത്തിയത്. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റ് നേടിയ കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പട്ടു.

Story first published: Monday, January 8, 2018, 9:14 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+