For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്‌ട്രേലിയ... ആഷസ് കിരീടം തിരിച്ചുപിടിച്ചു

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ഓസീസിന് മികച്ച ജയം

By Manu

പെര്‍ത്ത്: ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്ക്. തുടര്‍ച്ചയായി മൂന്നാമത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയാണ് ഓസീസ് കിരീടമുറപ്പിച്ചത്. പരമ്പരയില്‍ രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെയാണ് കംഗാരുപ്പട കിരീടമുറപ്പിച്ചത്. ഇന്നിങ്‌സിനും 41 റണ്‍സിവും ഓസീസ് ബദ്ധവൈരികളെ തകര്‍ത്തുവിടുകയായിരുന്നു.

ഓസീസിനെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് അയക്കാന്‍ ഇംഗ്ലണ്ടിനു 259 റണ്‍സ് വേണ്ടിയിരുന്നത്. എന്നാല്‍ 218 റണ്‍സില്‍ ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 34 ഓവറിനിടെയാണ് ആറു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇംഗ്ലണ്ട് വന്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 403, 218. ഓസ്ട്രേലിയ ഒമ്പതിന് 662 ഡിക്ലയേര്‍ഡ്.

1

വന്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിനു രണ്ടാമിന്നിങ്‌സില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇംഗ്ലണ്ട് നിരയില്‍ രണ്ടു താരങ്ങള്‍ക്കു മാത്രമാണ് അര്‍ധസെഞ്ച്വറി നേടാനായത്. ജെയിംസ് വിന്‍സ് (55), ഡേവിഡ് മലാന്‍ (54) എന്നിവരാണ് ഓസീസിന്റെ തോല്‍വി വൈകിപ്പിച്ചത്. അഞ്ചു വിക്കറ്റെടുത്ത പേസര്‍ ജോഷ് ഹാസ്ല്‍വുഡാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിനായി 239 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. സ്മിത്തിന്റെയും മിച്ചെല്‍ മാര്‍ഷിന്റെയും (181) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിനെ 600 കടത്തിയത്.

Story first published: Monday, December 18, 2017, 14:25 [IST]
Other articles published on Dec 18, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+