'പോപ്പി'ന് മുന്നില്‍ തല കുനിച്ച് ഇംഗ്ലണ്ട്... ഓസീസിന് സെമി ഫൈനല്‍ ടിക്കറ്റ്
ക്വീന്‍സ്ടൗണ്‍: മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു കംഗാരുപ്പടയുടെ മുന്നേറ്റം. ബൗളര്‍മാര്‍ വാണ പിച്ചില്‍ 31 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഇംഗ്ലണ്ട് തകര്‍പ്പന്‍ ബൗളിങിലൂടെ വരിഞ്ഞുകെട്ടി. 33.3 ഓവറില്‍ 127 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ ജാസണ്‍ സംഗയുടെ (58) ഇന്നിങ്‌സാണ് അവരെ 100 കടത്തിയത്.

മറുപടിയില്‍ ഓസീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. 23.4 ഓവറില്‍ വെറും 96 റണ്‍സിന് ഇംഗ്ലീഷുകാര്‍ കൂടാരം കയറി. ഓപ്പണര്‍ ടോ ബാന്റന്റെ (58) ഇന്നിങ്‌സ് കൂടിയില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാവുമായിരുന്നു. 11 റണ്‍സെടുത്ത ജാക് ഡേവിസാണ് ഇംഗ്ലണ്ടിനായി രണ്ടക്കം പിന്നിട്ട മറ്റൊരു ഏകതാരം.

സ്പിന്നര്‍ ലോയ്ഡ് പോപ്പിന്റെ മാന്ത്രിക പ്രകടനമാണ് ഓസീസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 9.4 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകളാണ് പോപ്പ് പോക്കറ്റിലാക്കിയത്. ഇംഗ്ലണ്ടിനെ ഒറ്റയ്ക്കു തന്നെ തീര്‍ത്ത പോപ്പാണ് മാന്‍ ഓഫ് ദി മാച്ച്. ഇംഗ്ലണ്ടിനെതിരായ ഈ പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി പോപ്പ് മാറിക്കഴിഞ്ഞു. ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനോടാണ് ക്രിക്കറ്റ് ലോകം ഈ യുവതാരത്തെ ഉപമിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications