For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: പാകിസ്താന്‍ നാണം കെട്ടു; ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് ജയം

ബ്രിസ്ബണ്‍:പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും അഞ്ച് റണ്‍സിനുമാണ് കംഗാരുപ്പട വിജയം ആഘോഷിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന് രണ്ടാം ഇന്നിങ്‌സില്‍ 335 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പേസ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസ് ജയം എളുപ്പമാക്കിയത്.

ഫോളോ ഓണിന് ഇറങ്ങിയ സന്ദര്‍ശക നിരയില്‍ ബാബര്‍ അസം(104) സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യാസിര്‍ ഷാ (42),ഷാന്‍ മസൂദ് (42) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ അസര്‍ അലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് നാല്് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കുമ്മിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

australia beat pakistan innings and five runs

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 240 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആസാദ് ഷഫീഖിന്റെ (76)യും അസര്‍ അലിയുടെയും (39) ബാറ്റിങ്ങാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാലും കുമ്മിന്‍സ് മൂന്നും ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ലാബുഷാനെ (185), ഡേവിഡ് വാര്‍ണര്‍ (154) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 580 എന്ന മികച്ച സ്‌കോര്‍ നേടിയ പാകിസ്താന് മുന്നില്‍ ലീഡുയര്‍ത്തുകയായിരുന്നു. ലാബുഷാനെയാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ഓസ്‌ട്രേലിയ മുന്നിലെത്തി.

Story first published: Sunday, November 24, 2019, 15:55 [IST]
Other articles published on Nov 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+