Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന പരമ്പര തൂത്തുവാരി കംഗാരുപ്പട (5-0)... പാകിസ്താന് വീണ്ടും കാലിടറി

പരമ്പര തൂത്തുവാരി കംഗാരുപ്പട (5-0)

ദുബായ്: ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയ വിജയ തേരോട്ടത്തില്‍. തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഓസീസ് ഏകദിന ലോകകപ്പില്‍ ഏതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുകയാണ്. പാകിസ്താനെതിരായ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാണ് കംഗാരുപ്പടയുടെ മുന്നേറ്റം.

അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 327 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ പാകിസ്താന്‍ പോരാട്ടം ഏഴ് വിക്കറ്റിന് 307 റണ്‍സിലൊതുങ്ങുകയായിരുന്നു. ആവേശപ്പോരില്‍ 20 റണ്‍സിനാണ് കംഗാരുപ്പട വിജയം ആഘോഷിച്ചത്.

australia

ബാറ്റിങ് നിരയിലെ ആദ്യ നാല് സ്ഥാനക്കാരും അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഉസ്മാന്‍ കാവ്ജ (98), ഗ്ലെന്‍ മാക്‌സ്‌വെല്‍ (70), ഷോണ്‍ മാര്‍ഷ് (61), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (53) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ഇതില്‍ ഏറ്റവും അപകടകാരിയായത് മാക്‌സ്‌വെല്ലായിരുന്നു 33 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും അടിച്ചാണ് മാക്‌സ്‌വെല്‍ ഓസീസ് ബാറ്റിങ് നിരയില്‍ കസറിയത്. 111 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് കാവ്ജയുടെ ഇന്നിങ്‌സ്. പാകിസ്താനായി ഉസ്മാന്‍ ഷിന്‍വാരി നാലും ജുനൈദ് ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടിയില്‍ ഹാരിസ് സുഹൈലിലൂടെയും (130), ക്യാപ്റ്റന്‍ ഇമാദ് വസീമിലൂടെയും (50*) ഷാന്‍ മസൂദിലൂടെയും (50) ഉമര്‍ അക്മലിലൂടെയും (43) പൊരുതി നോക്കിയെങ്കിലും പരമ്പരയിലെ തുടര്‍ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനായില്ല. 129 പന്തില്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് സുഹൈലിന്റെ ഇന്നിങ്‌സ്. ഓസീസിനായി ജേസന്‍ ബെഹറെന്‍ഡോര്‍ഫ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ചിനെ മാന്‍ ഓഫ് ദി സീരീസായും മാക്‌സ്‌വെല്ലിനെ മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുത്തു.

Story first published: Monday, April 1, 2019, 14:46 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+