Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20: നാണംകെട്ട് പാക്കിസ്ഥാന്‍, 8 താരങ്ങള്‍ രണ്ടക്കം കടന്നില്ല; ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ വിജയം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും പാക്കിസ്ഥാന് തോല്‍വി. പെര്‍ത്തില്‍നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് ആതിഥേയര്‍ പാക്കിസ്ഥാനെ തകര്‍ത്തത്. മൂന്നു മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്‌ട്രേലിയ 2-0 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 11.5 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യംകണ്ടു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കംമുതല്‍ ഓസീസ് ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇഫ്തിക്കര്‍ അഹമ്മദ്(45), ഇമാം ഉല്‍ ഹഖ്(14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നവര്‍. എട്ടു ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കാണാനായില്ല. ഓസീസ് ബൗളര്‍മാരെല്ലാം മികവുകാട്ടി. കെയ്ന്‍ റിച്ചാഡ്‌സണ്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ausvspak

പാക്കിസ്ഥാന്‍ ബാറ്റിങ് കഴിഞ്ഞയുടന്‍ ജയമുറപ്പിച്ചാണ് ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയത്. ഡേവിഡ് വാര്‍ണര്‍(35 പന്തില്‍ 48), ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 52) എന്നിവര്‍ തിളങ്ങിയപ്പോള്‍ വിജയം അനായാസമായി. ഓസീസ് ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്നും കിട്ടിയ സഹായം പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ടി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടും മൂന്നും മത്സരം ഓസ്‌ട്രേലിയ അനായാസം ജയിക്കുകയും ചെയ്തു.

Story first published: Friday, November 8, 2019, 17:18 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+