Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രണ്ടന്‍ മക്കുല്ലത്തിന്റെ റെക്കോര്‍ഡ് നൂറാം ടെസ്റ്റ് ഓസ്‌ട്രേലിയ നശിപ്പിച്ചു...!

വെല്ലിങ്ടണ്‍: തുടര്‍ച്ചയായി നൂറ് ടെസ്റ്റുകള്‍. പരിക്ക് മൂലം മാറിനില്‍ക്കാതെയോ, വിശ്രമിക്കാതെയോ നൂറ് ടെസ്റ്റുകള്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലത്തിന്റെ സമ്മോഹനമായ ഈ നേട്ടം ഓസ്‌ട്രേലിയ നശിപ്പിച്ചുകളഞ്ഞു. സ്വന്തം ടീം ഇന്നിംഗ്‌സിനും 52 റണ്‍സിനും തോറ്റ് തൊപ്പിയിട്ടാല്‍ എങ്ങനെയാണ് ബ്രണ്ടന്‍ മക്കുലം ഈ റെക്കോര്‍ഡ് നേട്ടം ആഘോഷിക്കുക.

സ്വന്തം നാട്ടില്‍ വെച്ച് നടന്ന ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ന്നതാണ് കീവീസിന് വിനയായത്. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 183 റണ്‍സിന് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. രണ്ടാം ഇന്നിംഗ്‌സില്‍ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടു എങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ അതും പോരായിരുന്നു.

brendonmccullum

രണ്ടിന്നിംഗ്‌സിലും പരാജയപ്പെട്ട ബ്രണ്ടന്‍ മക്കുലത്തിന് ബാറ്റിംഗ് പാളി എന്ന് പറഞ്ഞൊപ്പിക്കാനേ കഴിഞ്ഞുള്ളൂ. ഒന്നാമിന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ മക്കുലം രണ്ടാം ഇന്നിംഗ്‌സില്‍ 10 റണ്‍സെടുത്തു. ടോം ലാതം, ഹെന്റി നിക്കോള്‍സ് എന്നിവരുടെ അര്‍ധസെഞ്ചുറികളും ഓള്‍റൗണ്ടര്‍ ടിം സൗത്തിയുടെ 48 റണ്‍സുമാണ് ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സില്‍ 300 കടത്തിയത്. എന്നിട്ടും മതിയായില്ല, ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് 52 റണ്‍സ് പിന്നിലായിരുന്നു ഇത്.

ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറിയും സൂപ്പര്‍മാര്‍ ആദം വോഗ്‌സിന്റെ ഡബിള്‍ സെഞ്ചുറിയുമാണ് ഓസീസ് വിജയത്തിന്റെ നട്ടെല്ലായത്. ഖ്വാജ 140 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വോഗ്‌സ് 239 റണ്‍സടിച്ചു. പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന റെക്കോര്‍ഡ് സച്ചിനില്‍ നിന്നും പിടിച്ചുവാങ്ങിയ ശേഷമാണ് വോഗ്‌സ് ക്രീസ് വിട്ടത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ടിന്നിംഗ്‌സിലുമായി 7 വിക്കറ്റ് വീഴ്ത്തി.

Story first published: Monday, February 15, 2016, 14:55 [IST]
Other articles published on Feb 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+