മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്ട്രേലിയ 247 റണ്‍സിന് ജയിച്ചു. 488 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 240 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-0 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു. ജനുവരി 3 മുതല്‍ 7വരെയാണ് പരമ്പരയിലെ അവസാന മത്സരം.
നാലാംദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല. സെഞ്ച്വറി നേടിയ ടോം ബ്ലണ്ടെല്‍(121) മാത്രമാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്. ഹെന്‍ റി നിക്കോള്‍സ്(33), ബിജെ വാട്‌ലിങ്(22), മിച്ചല്‍ സാന്റ്‌നര്‍(27) എന്നിവരൊഴികെ മറ്റു കളിക്കാര്‍ക്ക് രണ്ടക്കംപോലും കടക്കാനായില്ല. ഓസ്‌ട്രേലിയയ്ക്കായി ജെയിംസ് പാറ്റിസണ്‍ 3 വിക്കറ്റും നഥാന്‍ ലിയോണ്‍ 4 വിക്കറ്റും വീഴ്ത്തി.

നേരത്തെ, രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍(38), ജോ ബേണ്‍സ്(35), മാത്യുവേഡ്(30), ട്രാവിസ് ഹെഡ്ഡ്(28)എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 476 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. നേരത്തെ സെഞ്ച്വറി നേടിയ ട്രവിസ് ഹെഡിന്റെ (114) ബാറ്റിങ്ങാണ് ഓസ്‌ട്രേലിയുടെ ആദ്യ ഇന്നിങ്‌സിന് കരുത്തായത്. സ്റ്റീവ് സ്മിത്ത് (85) ലാബുഷാനെ (63),ടിം പെയ്ന്‍ (79) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഓസീസിനെ തുണച്ചു. ന്യൂസിലന്‍ഡ് 148 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 240 റണ്‍സിലും പുറത്തായി.