വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ടി20 ഫൈനല്‍; ഇന്ത്യയ്ക്ക് കിരീടനഷ്ടം, ഇഞ്ചോടിഞ്ചില്‍ ഓസ്‌ട്രേലിയ

മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ കീഴടങ്ങി ഇന്ത്യന്‍ വനിതകള്‍. ഫൈനലില്‍ 11 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടനേട്ടം. ജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ് തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 144 റണ്‍സിന് എല്ലാവരും പുറത്തായി. പതിനഞ്ചാം ഓവറില്‍ ജയിക്കാന്‍ 41 റണ്‍സും ആറു വിക്കറ്റും കൈയ്യിലിരിക്കെയായിരുന്നു ഇന്ത്യയുടെ തോല്‍വി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ബെത്ത് മൂണിയുടെ അര്‍ധശതകമാണ് തുണയായത്. മൂണി 54 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ 26 റണ്‍സുമായി ആഷ്‌ലി ഗാര്‍ഡ്‌നറും, അത്രതന്നെ റണ്ണുമായി മെഗ് ലാന്നിങ്ങും ഉറച്ച പിന്തുണ നല്‍കി. 7 പന്തില്‍ 18 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ സ്‌കോര്‍ 150 കടത്തിയത് റേച്ചല്‍ ഹെയ്‌നസ് ആണ്. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മയും രാജേസ്വരി ഗെയ്ക്ക്വാദും രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദില്‍ ട്രംപ് ഉദ്ഘാടനം ചെയ്യുംലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദില്‍ ട്രംപ് ഉദ്ഘാടനം ചെയ്യും

auswvsindw

മറുപടി ബാറ്റിങ്ങില്‍ സ്മൃതി മന്ദാനയ്ക്ക് പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. മന്ദാന 37 പന്തില്‍ 66 റണ്‍സുമായി തിളങ്ങി. ഷെഫാലി വര്‍മ(10), റിച്ച ഘോഷ്(17), ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(10), താനിയ ഭാട്ടിയ(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 5 വിക്കറ്റ് വീഴ്ത്തിയ ജെസ്സ് ജൊനാസ്സെന്‍ ആണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പി. 2 വിക്കറ്റ് നേടിയ തയ്‌ല വ്‌ലെമിങ്കും തിളങ്ങി.

Story first published: Wednesday, February 12, 2020, 14:40 [IST]
Other articles published on Feb 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X