ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയമില്ല.. നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് 21 റണ്‍സിന് തോറ്റു!!
ബെംഗളൂരു: തുടര്‍ച്ചയായ പത്താമത് ജയം എന്ന റെക്കോര്‍ഡിന് തൊട്ടടുത്ത് ഇന്ത്യ വീണു. വിദേശത്ത് പതിനാല് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ആദ്യമായി വിജയം അറിഞ്ഞു. പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞതോടെ രസം പോയ നാലാം ഏകദിനത്തില്‍ ആകപ്പാടെ പറയാനുള്ളത് ഇത് മാത്രമാണ്. 335 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് 21 റണ്‍സിനാണ് തോറ്റത്. പരമ്പരയില്‍ ഒരു കളി കൂടി ബാക്കിയുണ്ട്.
{image-rohit-28-1506615690.jpg malayalam.mykhel.com
പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. 18.2 ഓവറില്‍ 106 റണ്‍സ്. രോഹിത് ശര്‍മ അഞ്ച് സിക്‌സറുകള്‍ പറത്തി 65 റണ്‍സെടുത്തു. രഹാനെയും മോശമാക്കിയില്ല. 66 പന്തില്‍ 53 റണ്‍സ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റി. കോലിയുമായുള്ള ധാരണപ്പിശകില്‍ രോഹിത് ശര്‍മ റണ്ണൗട്ടായതോടെയാണ് കളി ഇന്ത്യയുടെ കയ്യില്‍ നിന്നും വഴുതിയത്.
വിരാട് കോലിയും (21) വൈകാതെ മടങ്ങി. വീണ്ടും നാലാം നമ്പറിലെത്തിയ പാണ്ഡ്യ (41) കേദാര്‍ ജാദവ് (67) മനീഷ് പാണ്ഡെ (33) എന്നിങ്ങനെ മധ്യനിരക്കാര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും അവസാനം വരെ നില്‍ക്കാനായില്ല. ഒരു സിക്‌സും ഫോറും അടിച്ച് എം എസ് ധോണി പ്രതീക്ഷ നല്‍കിയെങ്കിലും 13 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ഓസീസ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് കളി അവര്‍ക്ക് അനുകൂലമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications