വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ്; ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടും

മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടും. അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെയാണ് ഇരു ടീമുകളും കലാശക്കളിക്ക് അര്‍ഹത നേടിയത്. 16 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 116 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ബെത്ത് മൂണി(50)യുടെ അര്‍ധശതകമാണ് തുണയായത്. റേച്ചല്‍ ഹെയ്‌നസ്(24), മെഗ് ലാന്നിങ്(12), ആഷ്‌ലി ഗാര്‍ഡ്‌നര്‍(10), സോഫി മോളിനക്‌സ്(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു കളിക്കാര്‍. സോഫി എക്കല്‍സ്റ്റോണ്‍(2), സാറ ഗ്ലെന്‍(2) എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാതറിന്‍ ബ്രണ്ട്, നതാലി സ്‌കൈവര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

സിക്‌സറടിച്ച് ലാറയും പോണ്ടിങ്ങും; ചാരിറ്റി മത്സരത്തിലൂടെ 55 കോടി രൂപ സമാഹരിച്ചുസിക്‌സറടിച്ച് ലാറയും പോണ്ടിങ്ങും; ചാരിറ്റി മത്സരത്തിലൂടെ 55 കോടി രൂപ സമാഹരിച്ചു

t20wausvseng

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ന്നതാണ് തിരിച്ചടിയായത്. ഡാനിയെല്ലി വ്യാറ്റ്(11), നതാലി സ്‌കൈവര്‍(16), ഹെതര്‍ നൈറ്റ്(13) എന്നിവര് ക്ഷണത്തില്‍ പുറത്തായപ്പോള്‍ വാലറ്റത്ത് കാതറിന്‍ ബ്രണ്ട്(23), ലൗറന്‍ വിന്‍ഫീല്‍ഡ്(23) എന്നിവര്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന് ആശ്വാസമായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സോഫി മോളിനക്‌സും രണ്ട് വിക്കറ്റ് വീഴ്ത്തിയ തയ്‌ല വ്‌ലെമിനിക്കും ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ മികച്ചുനിന്നു. ഫിബ്രുവരി 12നാണ് ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍.

Story first published: Sunday, February 9, 2020, 17:11 [IST]
Other articles published on Feb 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X