Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് ഓസീസ് സ്‌റ്റൈല്‍: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുവിട്ടത് 405 റണ്‍സിന്!!!

ലണ്ടന്‍: ഒന്നാം ടെസ്റ്റിലെ 169 റണ്‍സ് തോല്‍വിക്ക് ഓസ്‌ട്രേലിയയുടെ മധുരപ്രതികാരം. അതും ആദ്യ ടെസ്റ്റ് ജയിച്ച് ആവേശത്തില്‍ നിന്ന ഇംഗ്ലണ്ട് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍. ഒന്നും രണ്ടുമല്ല, 405 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ തോല്‍പിച്ച് ചുരുട്ടിക്കെട്ടിയത്.

509 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ വെറും 103 റണ്‍സിന് കൂടാരം കയറി. ബാറ്റിംഗിലും ബൗളിംഗിലും കംഗാരുക്കളുടെ ആധികാരിക പ്രകടനമാണ് ലോര്‍ഡ്‌സില്‍ കണ്ടത്. ആദ്യ ടെസ്റ്റില്‍ മിന്നുന്ന ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ഇംഗ്ലണ്ടാകട്ടെ, തങ്ങളുടെ അഭിമാനമായ സ്വന്തം ഗ്രൗണ്ടില്‍ സര്‍വ്വമേഖലകളിലും പിന്നോക്കം പോയി.

ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയുടെ അഭിമാനം തിരിച്ചുപിടിച്ചവര്‍ ഇവരാണ്.

സ്റ്റീവന്‍ സ്മിത്ത്

സ്റ്റീവന്‍ സ്മിത്ത്

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒറ്റയ്ക്ക് ഇന്ത്യയുടെ നടുവൊടിച്ച് വിട്ടവനാണ് സ്റ്റീവന്‍ സ്മിത്ത്. രണ്ട് വര്‍ഷത്തോളമായി സ്മിത്ത് ഈ തകര്‍പ്പന്‍ ഫോമില്‍ കളിക്കാന്‍ തുടങ്ങിയിട്ട്. ഒന്നാമിന്നിംഗ്‌സില്‍ 215 ഉം രണ്ടാമിന്നിംഗ്‌സില്‍ 58 റണ്‍സുമാണ് സ്മിത്തിന്റെ സംഭാവന.

റോജോഴ്‌സ് ഫോമില്‍ തുടരുന്നു

റോജോഴ്‌സ് ഫോമില്‍ തുടരുന്നു

ഒന്നാമിന്നിംഗ്‌സില്‍ പടുകൂറ്റന്‍ സെഞ്ചുറി (173), രണ്ടാമിന്നിംഗ്‌സില്‍ 49 നോട്ടൗട്ട് .. ഓപ്പണര്‍ റോജേഴ്‌സിന്റെ ബാറ്റ് ഓസ്‌ട്രേലിയിയ്ക്ക് വീണ്ടും ആശ്വാസമാകുന്നു. രണ്ടാമിന്നിംഗ്‌സില്‍ ബാറ്റിംഗിനിടെ തളര്‍ന്നുവീണ് റോജേഴ്‌സിന് കളം വിടേണ്ടി വന്നത് മാത്രമാണ് ഓസീസിനെ അലട്ടുന്ന പ്രശ്‌നം

വാണം പോലെ വാര്‍ണര്‍

വാണം പോലെ വാര്‍ണര്‍

സ്മിത്തിനൊപ്പം മിന്നല്‍ വേഗത്തില്‍ വാര്‍ണറും അര്‍ധസെഞ്ചുറിയടിച്ചതോടെ ഓസീസ് രണ്ടാമിന്നിംഗ്‌സില്‍ 254 റണ്‍സെടുക്കാന്‍ ചെലവിട്ടത് വെറും 49 ഓവര്‍ മാത്രമാണ്. വാര്‍ണര്‍ 83 റണ്‍സടിച്ചു.

ജോണ്‍സനെക്കൊണ്ടാവില്ല...

ജോണ്‍സനെക്കൊണ്ടാവില്ല...

ഫസ്റ്റ് ചേഞ്ചായി എത്തിയ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സനാണ് നാലാമിന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്. പത്തോവര്‍ മാത്രം എറിഞ്ഞ ജോണ്‍സന്‍ 27 റണ്‍സിന് വീഴ്ത്തിയത് 3 വിക്കറ്റുകള്‍. ഒന്നാമിന്നിംഗ്‌സിലും ജോണ്‍സന്‍ 3 വിക്കറ്റ് വീഴ്ത്തി.

പൊരുതിയത് ക്യാപ്റ്റന്‍

പൊരുതിയത് ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന് വേണ്ടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ്. ഒന്നാമിന്നിംഗ്‌സില്‍ 96 റണ്‍സെടുത്ത കുക്ക് പക്ഷേ രണ്ടാമിന്നിംഗ്‌സില്‍ 11 റണ്‍സിന് പുറത്തായി. സ്റ്റോക്‌സ് ആദ്യ ഇന്നിഗ്‌സില്‍ 87 റണ്‍സെടുത്തു.

കാവിലെ പാട്ട് മത്സരത്തില്‍ കാണാം

കാവിലെ പാട്ട് മത്സരത്തില്‍ കാണാം

രണ്ട് ടീമുകളും ഓരോ കളികള്‍ ജയിച്ച് ആഷസ് സമനിലയില്‍ ആണിപ്പോള്‍. മൂന്നാം ടെസ്റ്റ് 29 മുതല്‍ ബര്‍മിങ്ങാമില്‍ നടക്കും.

Story first published: Monday, July 20, 2015, 11:56 [IST]
Other articles published on Jul 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+