ഇംഗ്ലണ്ടിന് തോല്‍വി, ആതിഥേയര്‍ തുടങ്ങി
മെല്‍ബണ്‍: ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയക്ക് 111 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആഷസ് എതിരാളികളെ ബാറ്റിങിനയച്ചു.
135 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചും 66 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വല്ലും 55 റണ്‍സ് നേടിയ ജോര്‍ജ് ബെയ്‌ലിയും ചേര്‍ന്ന് ആതിഥേയരെ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 342 എന്ന ഭദ്രമായ സ്‌കോറിലെത്തിച്ചു.

ടൂര്‍ണമെന്റിലെ ആദ്യത്തെ സെഞ്ച്വറിയാണ് ആരോണ്‍ ഫിഞ്ച് സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റ് നേടിയ സ്റ്റീവന്‍ ഫിന്‍ മാത്രമാണ് തിളങ്ങിയത്.
കുറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ബാറ്റു വീശിയ ഇംഗ്ലണ്ട് താരങ്ങള്‍ നിരാശപ്പെടുത്തി. പുറത്താവാതെ 98 റണ്‍സ് നേടിയ ജെയിംസ് ടെയ്‌ലര്‍ ഒഴികെ ആര്‍ക്കും അധികനേരം പിടിച്ചു നില്‍ക്കാനായില്ല.

41.5 ഓവറില്‍ 231 റണ്‍സ് നേടുന്നതിനിടെ മുഴുവന്‍ പേരും ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തി. 9 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിറ്റ്ച്ചല്‍ മാര്‍ഷാണ് ഓസീസ് ബൗളിങില്‍ തിളങ്ങിയത്.
ആദ്യമത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുമായും രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്താനുമായും ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications