ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയന്നുപോയെന്ന് ഓസീസ് കോച്ച്
റാഞ്ചി: ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ട ഓസീസ് ടീമിന് സ്വന്തം കോച്ചിന്റെ വിമര്‍ശനം. ഡാരന്‍ ലീമാന്റെ അഭാവത്തില്‍ ഓസീസ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് സാക്കര്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയോടുള്ള ഓസ്‌ട്രേലിയയുടെ തോല്‍വി മാനസീകവുമായാണെന്ന് കോച്ച് പറഞ്ഞു.
കളിക്കാരുടെ വ്യക്തിപരമായ ഫോമില്ലായ്മ മാത്രമല്ല തോല്‍വിക്ക് കാരണം. അത് മാനസീകവുമായാണ്. ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കം ഇന്ത്യന്‍ ടീമിനെ ഭയന്നാണ് കളിക്കുന്നത്. ഇതുമൂലം അവര്‍ക്ക് വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ഒക്ടോബര്‍ ഏഴിന് തുടങ്ങുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാനസീക ആധിപത്യം നേടണമെന്നും കോച്ച് നിര്‍ദ്ദേശിച്ചു.

ഓസ്‌ട്രേലിയന്‍ കളിക്കാര്‍ കഴിവുള്ളവരാണ്. അവര്‍ക്ക് കളിക്കളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. മാനസീകമായ പ്രശ്‌നം എങ്ങിനെ പരിഹരിക്കണമെന്ന് ടീം അംഗങ്ങള്‍ക്കറിയാം. ടീം ശക്തമായി തിരിച്ചുവരുമെന്നും സാക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കളിക്കാരുടെ മികവ് അവര്‍ പ്രകടിപ്പിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ഏകദിന ക്രിക്കറ്റില്‍ നിന്നും വിഭിന്നമാണ് ടി20. മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് തിരിച്ചുപോകാനാണ് കളിക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications