Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്കിനു ശേഷം ഓസീസ് താരത്തിന്റെ തിരിച്ചുവരവ്; സെഞ്ച്വറിയുമായി...

സിഡ്നി: വിലക്കിനു ശേഷമുള്ള തിരിച്ചുവരവ് മൽസരത്തിൽ സെഞ്ച്വറിയുമായി ഓസീസ് താരം. പന്ത് ചുരുണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് , ഡേവിഡ് വാർണർ എന്നിവർക്കൊപ്പം വിലക്ക് ലഭിച്ച കാമറൂൺ ബാൻക്രോഫ്റ്റാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ച്വറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയത്. ന്യൂ സൗത്ത് വെയിൽസിനെതിരെ വെസ്റ്റേൺ ഓസ്ട്രേലിയക്കു വേണ്ടി 138 റൺസാണ് താരം നേടിയത്.

cameron

358 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. താരത്തിന്റെ മികവിൽ വെസ്റ്റേൺ ഓസ്ട്രേലിയ 279 റൺസെടുത്ത് പുറത്തായി. ഒമ്പത് മാസത്തെ വിലക്കിനു ശേഷം ബിഗ് ബാഷിലൂടെ തിരിച്ചെത്തിയ താരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു ഇത്.

Story first published: Sunday, February 24, 2019, 16:15 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+