Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസിനുശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ റോജേഴ്‌സ് പാഡഴിക്കും

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുവരുന്ന ക്രിസ് റോജേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഷസ് ടെസ്റ്റോടെ താന്‍ അന്താരാഷ്ട്ര കിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മൂപ്പത്തിയേഴുകാരനായ റോജേഴ്‌സ് പറഞ്ഞു. ഇതോടെ ഈ മാസം 20 ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് റോജേഴ്‌സിന്റെ കരിയറിലെ അവസാനത്തേതാകും.

അവസാന രണ്ടുവര്‍ഷം ഓസ്‌ടേലിയന്‍ ടീമിനൊപ്പമുണ്ടായത് തന്റെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണെന്ന് റോജേഴ്‌സ് പറഞ്ഞു. എന്നാല്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ഏതൊരു കളിക്കാരുനും എന്നെങ്കിലും വിരമിക്കണം. വിരമിക്കാന്‍ പറ്റിയ മുഹൂര്‍ത്തമാണ് ഇതെന്നാണ് താന്‍ കരുതുന്നതെന്ന് റോജേഴ്‌സ് പറഞ്ഞു.

chrisrogers

ഓവലില്‍ നടക്കാനിരിക്കുന്നത് റോജേഴ്‌സിന്റെ ഇരുപത്തിയഞ്ചാം ടെസ്റ്റാണ്. 2008ലാണ് ഓസ്‌ട്രേലിയയ്ക്കുവേണ്ടി അരങ്ങേറിയതെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മുപ്പത്തിയഞ്ചാം വയസില്‍ 2013ലാണ് വീണ്ടും ടീമിന്റെ ഭാഗമാകുന്നത്. ഇതുവരെ അഞ്ചു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 7 ഇന്നിങ്‌സുകളില്‍ അര്‍ധ സെഞ്ച്വറികള്‍ നേടി റോജേഴ്‌സ് റെക്കോര്‍ഡിട്ടിരുന്നു.

അഞ്ചു ടെസ്റ്റുകളുടെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ 3-1 എന്ന നിലയില്‍ പിന്നിലാണ്. ഇതിനകം തന്നെ ആഷസ് ഇംഗ്ലണ്ടിന് അടിയറവെച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് റോജേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. റോജേഴ്‌സിനൊപ്പം മൈക്കിള്‍ ക്ലാര്‍ക്കും അവസാന ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും.

Story first published: Wednesday, August 19, 2015, 8:57 [IST]
Other articles published on Aug 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+