വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശ് കടുവകള്‍ പൊരുതി വീണു...... വാര്‍ണര്‍ ഷോയില്‍ ഓസീസിന് 48 റണ്‍സ് ജയം

By Vaisakhan MK
David Warner creates World Cup history

1
43669

ട്രെന്‍ഡ്ബ്രിഡ്ജ്: ലോകകപ്പില്‍ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് പൊരുതി വീണു. 382 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 48 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. പക്ഷേ അവസാന നിമിഷം വരെ പൊരുതാന്‍ ബംഗ്ലാദേശിന് സാധിച്ചു. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്ല തല്ല് വാങ്ങുന്നതാണ് കണ്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളിംഗ് തകര്‍ത്തടിച്ചു. വാര്‍ണര്‍ 147 പന്തില്‍ 166 റണ്‍സെടുത്തു.

1

മെല്ലെപ്പോക്കിനെ ടൂര്‍ണമെന്റില്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിശ്വരൂപം കാണിക്കുകയായിരുന്നു വാര്‍ണര്‍. 14 ബൗണ്ടറിയും അഞ്ച് സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. ആരോണ്‍ ഫിഞ്ചുമൊത്ത് ആദ്യ വിക്കറ്റില് തന്നെ 121 റണ്‍സാണ് വാര്‍ണര്‍ ചേര്‍ന്നത്. പിന്നീടെത്തിയ ഉസ്മാന്‍ കവാജയിലൂടെ യഥാര്‍ത്ഥ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേസമയം ലോകകപ്പില്‍ വാര്‍ണര്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന പട്ടികയില്‍ ഒന്നാമതെത്തി.

ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. കവാജ 72 പന്തില്‍ 89 റണ്‍സടിച്ച് മികച്ച പ്രകടനം നടത്തി. പത്ത് പന്തില്‍ 32 റണ്‍സടിച്ച് മാക്‌സ്‌വെല്‍ ഇന്നിംഗ്‌സിന് വേഗം കൂട്ടുകയും ചെയ്തതോടെ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഓസീസ് കുറിച്ചത്. സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പത്ത് റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വളരെ പെട്ടെന്ന് ബംഗ്ലാദേശിന് നഷ്ടമായി. ഫിഞ്ച് കിടിലനൊരു ത്രോയിലൂടെ സര്‍ക്കാരിനെ റണ്ണൗട്ടാക്കുകയായിരുന്നു.

തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. തമീം 74 പന്തില്‍ 62 റണ്‍സെടുത്തു. ഷാക്കിബ് 41 പന്തില്‍ 41 റണ്‍സെടുത്തു. ഇവര്‍ക്ക് പിന്നാലെ എത്തി സെഞ്ച്വറിയിച്ച മുഷ്ഫിഖുര്‍ റഹീമാണ് അവസാനം വരെ ജയസാധ്യത നിലനിര്‍ത്തിയത്. മുഷ്ഫിഖുര്‍ 97 പന്തില്‍ 102 റണ്‍സടിച്ചു. മഹമ്മൂദുള്ള 50 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. മുഷ്ഫിഖുറിനെ ഇന്നിംഗ്‌സില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ഓസീസ് നിരയില്‍ സ്റ്റാര്‍ക്, കൂള്‍ട്ടര്‍ നൈല്‍, സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. വാര്‍ണറാണ് കളിയിലെ താരം.

Jun 20, 2019, 11:28 pm IST

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് 48 റണ്‍സ് ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 381, ബംഗ്ലാദേശ് എട്ടിന് 333

Jun 20, 2019, 11:24 pm IST

മുഷ്ഫിഖുര്‍ റഹീമിന് സെഞ്ച്വറി

Jun 20, 2019, 11:06 pm IST

ബംഗ്ലാദേശിന് ആറാം വിക്കറ്റും നഷ്ടം. സാബിര്‍ റഹ്മാനാണ് പുറത്തായത്‌

Jun 20, 2019, 11:04 pm IST

ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റ് നഷ്ടം. 69 റണ്‍സെടുത്ത മഹമ്മൂദുള്ളയാണ് പുറത്തായത്.

Jun 20, 2019, 11:01 pm IST

ബംഗ്ലാദേശിന്റെ സ്‌കോര്‍ 300 കടന്നു

Jun 20, 2019, 10:56 pm IST

മഹമ്മൂദുള്ളയ്ക്ക് അര്‍ധ സെഞ്ച്വറി. ബംഗ്ലാദേശ് 44 ഓവറില്‍ നാലിന് 289

Jun 20, 2019, 10:17 pm IST

മുഷ്ഫിഖുര്‍ റഹീമിന് അര്‍ധ സെഞ്ച്വറി. സ്‌കോര്‍ ബംഗ്ലാദേശ് നാലിന് 213

Jun 20, 2019, 9:52 pm IST

ബംഗ്ലാദേശിന് നാലാം വിക്കറ്റ് നഷ്ടം. ലിറ്റണ്‍ ദാസാണ് പുറത്തായത്. സ്‌കോര്‍ 175

Jun 20, 2019, 9:16 pm IST

തമീം ഇഖ്ബാലിന് അര്‍ധ സെഞ്ച്വറി

Jun 20, 2019, 9:15 pm IST

ബംഗ്ലാദേശ് രണ്ടിന് 129 എന്ന നിലയില്‍. ഷാക്കിബ് അല്‍ ഹസന്‍ പുറത്തായി

Jun 20, 2019, 8:11 pm IST

ബംഗ്ലാദേശ് 7 ഓവറില്‍ ഒരു വിക്കറ്റിന് 38 റണ്‍സെന്ന നിലയില്‍. പുറത്തായത് സൗമ്യ സര്‍ക്കാര്‍

Jun 20, 2019, 7:22 pm IST

ലോകകപ്പ്: ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 382 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ അഞ്ചിന് 381

Jun 20, 2019, 6:39 pm IST

നോട്ടിംഗ്ഹാമില്‍ മഴ കളി മുടക്കി. ഓസ്‌ട്രേലിയ 49 ഓവറില്‍ അഞ്ചിന് 368

Jun 20, 2019, 6:24 pm IST

ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് നഷ്ടം. 89 റണ്‍സെടുത്ത ഉസ്മാന്‍ കവാജയാണ് പുറത്തായത്.

Jun 20, 2019, 6:21 pm IST

ഓസ്‌ട്രേലിയക്ക് മൂന്നാം വിക്കറ്റ് നഷ്ടം. മാക്‌സ്‌വെല്ലാണ് പുറത്തായത്. സ്‌കോര്‍ 352

Jun 20, 2019, 6:08 pm IST

ഓസ്‌ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 166 റണ്‍സുമായി വാര്‍ണര്‍ മടങ്ങി. സ്‌കോര്‍ 313

Jun 20, 2019, 6:05 pm IST

ഓസ്‌ട്രേലിയ 300 കടന്നു. വാര്‍ണര്‍ 161 നോട്ടൗട്ട്. സ്‌കോര്‍ 43.5 ഓവറില്‍ 308

Jun 20, 2019, 5:38 pm IST

ഉസ്മാന്‍ കവാജയ്ക്ക് അര്‍ധ സെഞ്ച്വറി. സ്‌കോര്‍ 38 ഓവറില്‍ ഒന്നിന് 230

Jun 20, 2019, 5:38 pm IST

ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ച്വറി

Jun 20, 2019, 4:33 pm IST

ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. 53 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. സ്‌കോര്‍ 121

Jun 20, 2019, 4:12 pm IST

വാര്‍ണര്‍ക്ക് അര്‍ധ സെഞ്ച്വറി. ഓസ്‌ട്രേലിയ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെടുത്തു.

Jun 20, 2019, 3:48 pm IST

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 50 കടന്നു. സ്‌കോര്‍: വിക്കറ്റ് നഷ്ടമില്ലാതെ 53

Jun 20, 2019, 2:40 pm IST

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Thursday, June 20, 2019, 23:52 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X