വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് അപമാനിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മുത്തയ്യ മുരളീധരന്‍.. അതും ശ്രീലങ്കയ്‌ക്കെതിരെ!

By Muralidharan

സിഡ്‌നി: കൈമടക്കി എറിയുന്നു എന്ന ആരോപണം അടക്കം സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ഒരുപക്ഷേ ഓസ്‌ട്രേലിയക്കാരായിരിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ തുടര്‍ച്ചയായി നോബോള്‍ വിളിക്കപ്പെട്ട മുരളിക്ക് വേണ്ടി ടീമിനെയും കൊണ്ട് വാക്കൗട്ട് നടത്തിയിട്ടുണ്ട് അന്നത്തെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ. ഓസ്‌ട്രേലിയക്കാരായ അംപയര്‍മാരും മുരളിയെ വേട്ടയാടി.

Read Also: രാജ്ദീപ് സര്‍ദേശായിയുടെ സെക്‌സിസ്റ്റ് ചോദ്യത്തിന് സാനിയ മിര്‍സയുടെ ചുട്ട മറുപടി, വീഡിയോ!

ഇപ്പോഴിതാ, ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മറ്റൊന്നുമല്ല, മുത്തയ്യ മുരളീധരന്‍ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നു. അതും ശ്രീലങ്കയ്‌ക്കെതിരെ കളി പഠിപ്പിക്കാന്‍ വേണ്ടി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകള്‍ക്ക് മുന്നോടിയായിട്ടാണ് ഓസ്‌ട്രേലിയ മുത്തയ്യ മുരളീധരനെ ബൗളിംഗ് കണ്‍സല്‍ട്ടന്റ് ആയി നിയമിച്ചിരിക്കുന്നത്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

muttaiah-muralitharan-

പോയ ജനറേഷനിലെ ഏറ്റവും മികച്ച രണ്ട് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായിരുന്നു മുത്തയ്യ മുരളീധരന്‍. മറ്റെയാള്‍ ഓസ്‌ട്രേലിയക്കാരനായ ഷെയ്ന്‍ വോണും. മുരളിയോട് സ്വതവേ അഗ്രസീവ് ആയ ഓസ്‌ട്രേലിയക്കാരുടെ വിരോധം സ്വാഭാവികമായിരുന്നു. വോണിന്റെ ബൗളിംഗ് മികവിനെ മറികടക്കുന്ന പ്രകടനങ്ങള്‍ മുരളി പുറത്തെടുത്തിട്ടുണ്ട് എന്നത് തന്നെ കാരണം. ഷെയ്ന്‍ വോണിനെ പിന്തള്ളിയാണ് മുരളി ലോകത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇതാദ്യമായിട്ടല്ല മുരളീധരന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ഉപദേശകനാകുന്നത്. നേരത്തെ പാകിസ്താനെതിരെ ടെസ്റ്റ് കളിക്കാന്‍ യു എ ഇയില്‍ എത്തിയ ഓസീസ് ടീമിന് മുരളീധരന്റെ സഹായം ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം രാജ്യമായ ശ്രീലങ്കയ്‌ക്കെതിരെ മുരളീധരന്‍ എന്തൊക്കെ ഉപായങ്ങളാകും ഓസ്‌ട്രേലിയന്‍ ടീമിന് നല്‍കുക എന്നത് ക്രിക്കറ്റ് ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.

Story first published: Friday, July 15, 2016, 15:41 [IST]
Other articles published on Jul 15, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X