Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ നാല് സ്പിന്നര്‍മാര്‍.. ഇന്ത്യയെ കറക്കിവീഴ്ത്താമെന്ന് മനക്കോട്ട കെട്ടി ഓസ്‌ട്രേലിയ വരുന്നു..!

സിഡ്‌നി: ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് തന്നെയാണ് ക്യാപ്റ്റന്‍. ഇടങ്കയ്യന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വൈസ് ക്യാപ്റ്റന്‍. ആറ് ബാറ്റ്‌സ്മാന്‍മാരും മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ടീമിലുണ്ട്. രസകരമെന്ന് പറയട്ടെ, സ്പിന്നര്‍മാരായി നാല് പേരാണ് ഓസീസ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

Read Also: ജെന്റില്‍വുമണ്‍സ് ക്രിക്കറ്റ്: ആണ്‍താരങ്ങള്‍ കണ്ടുപഠിക്കണം ഈ പെണ്ണുങ്ങളുടെ സ്പിരിറ്റ്, ഹാറ്റ്‌സ് ഓഫ്!

സ്പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്‍ കൊണ്ട് ഇന്ത്യയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ടീം വരുന്നത് എന്നത് വ്യക്തം. ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണാണ് സ്പിന്‍ ആക്രമണം നയിക്കുന്നത്. ഇടങ്കയ്യന്‍ ആഷ്തണ്‍ അഗര്‍, സീവന്‍ ഓക്കോഫീ എന്നിവര്‍ക്കൊപ്പം പുതുമുഖം മിച്ചല്‍ സ്വെപ്‌സണും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്.

smith

ഫെബ്രുവരി 23ന് പുനെയിലാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കം കുറിക്കുക. നാല് ടെസ്റ്റുകള്‍ അടങ്ങിയതാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി. 2004ന് ശേഷം ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് ടീം ഇങ്ങനെ - സ്മിത്ത്, വാര്‍ണര്‍, അഗര്‍, ബേര്‍ഡ്, ഹാന്‍ഡ്‌സ്‌കോംപ്, ഖ്വാജ, ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, മാക്‌സ്വെല്‍, ഓക്കോഫീ, റെന്‍ഷോ, സ്റ്റാര്‍ക്, സ്വെപ്‌സെന്‍, വേഡ്.

Story first published: Sunday, January 15, 2017, 13:36 [IST]
Other articles published on Jan 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+