For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷെയ്ന്‍ വാട്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; ഇനി ഐപിഎല്ലില്‍ മാത്രം

By Anwar Sadath

ദില്ലി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടറായ ഷെയ്ന്‍ വാട്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവു പ്രകടിപ്പിക്കുന്ന വാട്‌സണ്‍ ലോകകപ്പ് ടി20 മത്സരങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വാട്‌സണ്‍ പിന്‍വാങ്ങിയിരുന്നു.

34കാരനായ വാട്‌സണ്‍ 2002ലാണ് ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി അരങ്ങേറുന്നത്. 190 ഏകദിന മത്സരങ്ങളില്‍ നിന്നും ഒമ്പത് സെഞ്ച്വറിയും 33 ര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 5,757 റണ്‍സ് സ്വന്തമാക്കി. 40.54 റണ്‍സ് ആണ് ഏകദിനത്തിലെ ശരാശരി. 168 വിക്കറ്റുകളും വാട്‌സണിന്റെ പേരിലായിട്ടുണ്ട്.

shanewatson

2005ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ വാട്‌സണ്‍ 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3,731 റണ്‍സ് നേടിയിട്ടുണ്ട്. 176 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ച്വറികളും 24 അര്‍ദ്ധസെഞ്ച്വറികളും നേടി. ട്വന്റി20യില്‍ 56 മത്സരങ്ങളില്‍ നിന്നും പത്ത് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 1400 റണ്‍സ് നേടി. 46 വിക്കറ്റും നേടി. 124 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

ജാക്കിസ് കാലിസ് കഴിഞ്ഞാല്‍ മികച്ച ഓള്‍ റൗണ്ടറായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് വാട്‌സണ്‍. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന വാട്‌സണിന്റെ അഭാവം ഓസ്‌ട്രേലിയയ്ക്ക് വന്‍ നഷ്ടമാകുമെന്നുറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ഐപിഎല്ലില്‍ വാട്‌സണ്‍ തുടര്‍ന്നും കളിക്കും. താര ലേലത്തില്‍ 9.30 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആണ് വാട്‌സനെ സ്വന്തമാക്കിയിരിക്കുന്നത്.

Story first published: Friday, March 25, 2016, 7:51 [IST]
Other articles published on Mar 25, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+