വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കുന്നിടത്തോളം ബിബിഎല്ലില്‍ കളിക്കാനില്ല: ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഓസീസ് നിരയിലെ സജീവ സാന്നിധ്യമാണ്. ബിഗ്ബാഷ് ലീഗിന് ആരംഭമാവാനിരിക്കെ ഇത്തവണയും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. ദേശീയ ടീമിനുവേണ്ടി കളിക്കുമെന്നും കുടുംബത്തെ വിട്ട് മാറി നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നും വാര്‍ണര്‍ പറഞ്ഞു.

David Warner won't return to BBL during Australia career

'മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് തന്നെ താരങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫ് സീസണ്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാറില്ല. വ്യക്തിപരമായി എനിക്ക് മൂന്ന് കുട്ടികളുള്ളതിനാല്‍ കുടുംബത്തോടൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും പിന്നെ മറ്റ് ലീഗ് ക്രിക്കറ്റിലും കളിക്കുക വളരെ ബുദ്ധിമുട്ടാണ്. ഓസ്‌ട്രേലിയക്കുവേണ്ടിയും മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോയെന്ന് ആലോചിക്കുകയാണ്. കോവിഡ് കാലത്ത് ക്വാറന്റെയ്‌നില്‍ ബയോബബിള്‍ സുരക്ഷയില്‍ ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും വാര്‍ണര്‍ പറഞ്ഞു. 'ബയോബബിള്‍ സുരക്ഷയില്‍ കുടുംബത്തെ കാണാതെ ഏറെ നാള്‍ മാറിനില്‍ക്കുക വളരെ പ്രയാസമാണ്. അവസാന ആറ് മാസം വ്യക്തിപരമായി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഓരോ താരങ്ങള്‍ക്കും ഇത് ഓരോ തരത്തിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ഭാര്യ കളിക്കുമ്പോള്‍ അവന്‍ കൂടെനില്‍ക്കുന്നു'-വാര്‍ണര്‍ പറഞ്ഞു.

davidwarner

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. ഈ സീസണിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. ബാറ്റിങ്ങിലും അദ്ദേഹം തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ടീമിലെ സജീവ സാന്നിധ്യമാണ് വാര്‍ണര്‍. ടെസ്റ്റില്‍ വാര്‍ണറും സ്മിത്തും തിരിച്ചെത്തിയതാണ് ഓസ്‌ട്രേലിയക്ക് കരുത്ത് പകരുന്നത്. കുടുംബത്തോടൊപ്പം വളരെ ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് വാര്‍ണര്‍. ലോക്ഡൗണ്‍ സമയത്തെ ഇടവേളയില്‍ തന്റെ കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം വാര്‍ണര്‍ ചെയ്ത ടിക് ടോക് വീഡിയോകള്‍ വളരെ വൈറലായിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ഒരുക്കം ഓസീസ് ടീം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതിനോടകം താരങ്ങളെയും പരിശീലക സംഘത്തെയും കണ്ടെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ഓസീസിന്റെ ഏകദിന,ടി20 ടീമിനെ നോക്കുക. ഒന്നിലധികം ലോകകപ്പ് കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലൂടെ ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുകയാണ് ലക്ഷ്യം'-വാര്‍ണര്‍ പറഞ്ഞ് നിര്‍ത്തി. നവംബര്‍ 27നാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കുന്നത്.

Story first published: Monday, November 23, 2020, 13:06 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X