Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി കളിക്കുന്ന കാര്യം സംശയത്തില്‍; കളിച്ചാല്‍ അപകടമെന്ന് ഗില്‍ക്രിസ്റ്റ്

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിച്ചേക്കില്ല. മത്സരത്തിന് മുന്‍പ് നൂറു ശതമാനവും ഫിറ്റാണെങ്കില്‍ മാത്രമേ കളിക്കാനിറങ്ങുയെന്ന് കോലി അറിയിച്ചു. മൂന്നാം മത്സരത്തിനിടെ കോലിയുടെ ഷോള്‍ഡറിന് പരിക്കേറ്റിരുന്നു.

കോലി കളിക്കാനിറങ്ങുകയാണെങ്കില്‍ താനതിനെ ഭയക്കുന്നുവെന്ന് മുന്‍ ഓസീസ് നായകന്‍ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. മൂന്നു മത്സരത്തില്‍ കാര്യമായ സ്‌കോര്‍ ചെയ്യാനാകാത്ത കോലി നാലാം മത്സരത്തില്‍ പരമാവധി സ്‌കോര്‍ ചെയ്‌തേക്കുമെന്നാണ് താന്‍ കരുതുന്നെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

viratkohli

കോലി മഹാനായ ക്യാപ്റ്റനാണ്. ടീമിനെയും രാജ്യത്തെയും മുന്നില്‍നിന്നും നയിക്കാന്‍ കോലിക്കാകും. കോലി ധര്‍മശാലയില്‍ എല്ലാ ശക്തിയും പുറത്തെടുത്തേക്കുമെന്ന് താന്‍ ഭയക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇത് വളരെ പ്രതീക്ഷാ നിര്‍ഭരമായ സീരീസ് ആണ്. കളിയുടെ അവസാനം ഇരു ടീമുകള്‍ക്കും പഠിക്കാന്‍ ഏറെയുണ്ടാകുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

കളിക്കിടയില്‍ വിവാദങ്ങള്‍ സാധാരണമാണെന്ന് വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗില്‍ക്രിസ്റ്റ് മറുപടി പറഞ്ഞു. എന്നാല്‍, കളിയുടെ ഒടുവില്‍ ഇരു ടീമുകളുടെയും കളിക്കാര്‍ പരസ്പരം ഏറെ ബഹുമാനത്തോടെയാണ് പിരിയുന്നത്. ഇരു ടീമുകളും മികച്ച എതിരാളികളാണെന്നും മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കി.

Story first published: Saturday, March 25, 2017, 8:43 [IST]
Other articles published on Mar 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+