Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്ക എന്നാല്‍ അണ്‍ലക്കി ടീം! ആ ചീത്തപ്പേര് ഇത്തവണ മാറുമോ?

ക്രിക്കറ്റില്‍ നിര്‍ഭാഗ്യം എന്നതിനൊരു പര്യായം ഉണ്ടെങ്കില്‍ അതിന് ഉത്തമ ഉദാഹരണമാണ് ദക്ഷിണാഫ്രിക്ക. എല്ലാ കാലത്തും പ്രതിഭകളുടെ ധാരാളിത്തമുള്ള ടീമായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ഐസിസി കിരീടപോരാട്ടങ്ങളില്‍ പലപ്പോഴും കാലിടറിയ ടീമാണ് ദക്ഷിണാഫ്രിക്ക. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ ചീത്തപ്പേര് തിരുത്തിക്കുറിക്കാനുള്ള അവസരമാണ് കൈയെത്തും ദൂരെ ദക്ഷിണാഫ്രിക്കയ്ക്ക് കൈവന്നിരിക്കുന്നത്.

2025 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയത്തിന് തൊട്ടരികെയാണ് ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയുമായി എയ്ഡന്‍ മാര്‍ക്രവും അര്‍ധ സെഞ്ച്വറിയുടെ ക്യാപ്റ്റന്‍ ബാവുമയും ക്രീസില്‍ നിലയുറപ്പിച്ചിരിക്കെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് കിരീടത്തിന് 69 റണ്‍സ് മാത്രം അകലെയാണ്. എട്ട് വിക്കറ്റും കൈയിലിരിക്കെ വിജയപ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക.

wtcfinal

ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രം രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ നിറഞ്ഞതായിരുന്നു. അതിനാല്‍ 1992 വരെ ലോകകപ്പില്‍ നിന്ന് പോലും ദക്ഷിണാഫ്രിക്കയ്ക്ക് മാറി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ അവര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, സിഡ്നിയില്‍ നടന്ന നാടകീയമായ സെമിഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനോട് നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള ഐസിസി മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ നിര്‍ഭാഗ്യം പിടികൂിടി.

1999 ലെ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയ ഫൈനലിലേക്ക് നയിക്കപ്പെട്ടു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന 2015 ലെ ക്രിക്കറ്റ് ലോകകപ്പില്‍, ദക്ഷിണാഫ്രിക്ക വീണ്ടും സെമിഫൈനലില്‍ എത്തി. പക്ഷേ ക്രിക്കറ്റിലെ തങ്ങളുടെ നിര്‍ഭാഗ്യം പിന്തുടര്‍ന്ന മറ്റൊരു ടീമായ ന്യൂസിലാന്റിനോട് തോറ്റ് പുറത്തായി.

2024 ലെ ബാര്‍ബഡോസില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് 7 റണ്‍സിന് തോറ്റതോടെ പ്രോട്ടിയസിന്റെ ഹൃദയം വീണ്ടും തകര്‍ന്നു. 2007-ല്‍ ദക്ഷിണാഫ്രിക്ക പ്രഥമ ഐസിസി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും സൂപ്പര്‍ 8 റൗണ്ട് മറികടക്കാന്‍ കഴിഞ്ഞില്ല. 1998-ല്‍ ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെയും ഒരേയൊരു പ്രധാന ഐസിസി കിരീടം.

ദക്ഷിണാഫ്രിയ്ക്ക് ഇതുവരെ ഏകദിന ലോകകപ്പോ ടി20 ലോകകപ്പോ നേടാന്‍ കഴിഞ്ഞിട്ടില്ല. 2014 ലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ഐസിസി ട്രോഫി നേടിയത്. എന്നാല്‍ ഇത് സീനിയര്‍ ടീമിനായിരുന്നില്ല. 2014 ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അവര്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. അന്ന് എയ്ഡന്‍ മാര്‍ക്രമായിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത് എന്നതും ശ്രദ്ധേയമാണ്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം വെറും 131 റണ്‍സിന് പുറത്തായി. റണ്‍ ചേസില്‍ മാര്‍ക്രം 125 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 66 റണ്‍സ് നേടി വിജയശില്‍പ്പിയായി. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ജൂനിയര്‍, സീനിയര്‍ ടീമുകളൊന്നും തന്നെ ഐസിസി കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ഈ നാണക്കേട് തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൈവന്നിരിക്കുന്നത്.

Story first published: Saturday, June 14, 2025, 14:45 [IST]
Other articles published on Jun 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+