ഇനി ഏകദിനത്തില്‍ കാണാം ആക്രമണകാരിയായ ആ പഴയ ധോണിയെ!
ദില്ലി: ബൗളറാര് എന്ന് പോലും നോക്കാതെ തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്‌സറുകളും അടിച്ചുകൂട്ടിയ ഒരു ധോണി ഉണ്ടായിരുന്നു. റാഞ്ചിയില്‍ നിന്നും വന്ന, തലമുടി നീട്ടിവളര്‍ത്തിയ ഒരു കൂറ്റനടിക്കാരന്‍. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായതോടെ ധോണിയുടെ ബാറ്റിംഗ് ശൈലി ആകെ മാറി. സിംഗിളുകളും ഡബിളുകളും എടുത്ത് അവസാന ഓവറുകളില്‍ മാത്രം വലിച്ചടിക്കുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനായിരുന്നു ധോണി പിന്നീട്.
എന്നാല്‍ ധോണി വീണ്ടും ആ പഴയ കൂറ്റനടിക്കാനരാകുകയാണ്. ഏകദിനത്തിലും ട്വന്റി 20യിലും മാത്രമേ ധോണി ഇനി കളിക്കുന്നുളളൂ. ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി മാറ്റിയ സ്റ്റാന്‍സ് ധോണി വീണ്ടും ഒന്നുകൂടി പൊടി തട്ടിയെടുക്കുകയാണ് ഇപ്പോള്‍. ടെസ്റ്റില്‍ നിന്നും വിരമിച്ച സ്്ഥിതിക്ക് ഇനി ആ പഴയ സ്റ്റാന്‍സ് ആവില്ല. ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ഇനി ഇഷ്ടം പോലെ പറക്കും. ധോണിയുടെ കോച്ച് എം പി സിംഗ് പറയുന്നത് കേള്‍ക്കൂ..

ധോണി തിരിച്ചെത്തി പഴയ കോച്ചിന് അടുത്തേക്ക്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂപ്പര്‍ സ്റ്റാറാകുന്നതിന് മുമ്പ് ധോണി എം പി സിംഗിന്റെ അടുത്താണ് പരിശീലിച്ചിരുന്നത്. ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം താന്‍ കേളീശൈലി മാറ്റിയെന്ന് ധോണി പറഞ്ഞതായി സിംഗ് പറയുന്നു.

ധോണി സ്റ്റാന്‍സ് മാറ്റിയത് ഇങ്ങനെ
ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി വലിയ സ്റ്റാന്‍സ് ആണ് ധോണി എടുത്തിരുന്നത്. ഇനി അത് മാറി കൂറ്റനടികള്‍ക്ക് സഹായകമായ രീതിയിലുള്ള സ്റ്റാന്‍സിലേക്ക് മാറും.

പരീക്ഷണം വലിയ ഷോട്ടുകളില്‍
ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പായി ധോണി ദില്ലിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പരിശീലിക്കുന്ന തിരക്കിലായിരുന്നു. യുവേന്ദ്ര ചാഹല്‍, നേഗി എന്നിവരാണ് ധോണിക്കെതിരെ പന്തെറിഞ്ഞത്.

ബംഗ്ലാദേശില്‍ കാണാം
സമീപകാലത്തെ പതിവിന് വിരുദ്ധമായി കൂറ്റനടിക്കാരനായ ധോണിയെ ബംഗ്ലാദേശില്‍ കണ്ടാല്‍ അത്ഭുതം വേണ്ട എന്നാണ് എം പി സിംഗ് പറഞ്ഞുവെക്കുന്നത്. ബാക്കി നേരില്‍ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications