വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഒടുവില്‍ നമ്മള്‍ ജയിച്ചു, ടെസ്റ്റില്‍ കരുത്താവും- പ്രതികരിച്ച് സോഷ്യല്‍ മീഡിയ

13 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം ഏകദിനത്തില്‍ വിജയത്തിന്റെ ട്രാക്കില്‍ തിരിച്ചെത്തിയ ടീം ഇന്ത്യയെ പ്രശംസിച്ച് ആരാധകര്‍. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നേടിയ വിജയത്തെ പുകഴ്ത്തിയത്. ത്രില്ലറില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പര തൂത്തുവാരുന്നതില്‍ നിന്നും രക്ഷപ്പെടാനും ഇന്ത്യക്കായിരുന്നു.

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തെക്കുറിച്ച് ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍ നോക്കാം. ഓസീസിനായി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും നിരവധി പേര്‍ അഭിനന്ദിച്ചു.

അഭിനന്ദനങ്ങള്‍ ഇന്ത്യ ! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 13 റണ്‍സിന്റെ അര്‍ഹിക്കുന്ന വിജയമാണ് നേടിയത്. പരമ്പര 1-2നു നഷ്ടമായെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഈ ജയം ആത്മവിശ്വാസമുയര്‍ത്തുമെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

കൊള്ളാം, ഈ പരമ്പരയില്‍ ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ തവണ 300 പ്ലസ് സ്‌കോര്‍ ഇന്ത്യ നേടിയെന്നായിരുന്നു ഒരു ട്വീറ്റ്.

അവസാനം നമ്മള്‍ ജയിച്ചു. ബൂം, നാട്ടു, ലോര്‍ഡ് ശല്‍ദ്ദൂല്‍ നന്നായി ബൗള്‍ ചെയ്തുവെന്ന് മറ്റൊരു യൂസര്‍ അഭിനന്ദിച്ചു.

ബുംറ.... ഗംഭീരമെന്നായിരുന്നു ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ട്വിറ്ററില്‍ കുറിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കാലത്തും ഇതെങ്ങനെ? രോഹിത് വിഷയത്തില്‍ ലക്ഷ്മണിന് അദ്ഭുതംവാട്‌സാപ്പ് ഗ്രൂപ്പുകളുടെ കാലത്തും ഇതെങ്ങനെ? രോഹിത് വിഷയത്തില്‍ ലക്ഷ്മണിന് അദ്ഭുതം

വിരാട് കോലിയുടെ അവസാന സെഞ്ച്വറി ആര്‍ക്കെതിരേ? എല്ലാമറിയാംവിരാട് കോലിയുടെ അവസാന സെഞ്ച്വറി ആര്‍ക്കെതിരേ? എല്ലാമറിയാം

സച്ചിനോ, വിരാടോ, ധോണിയോ അല്ല. ഇന്ത്യ- ഓസ്‌ട്രേലിയ പോരില്‍ ടീമിനെ കാത്തത് ശര്‍ദ്ദുല്‍ താക്കൂറാണെന്നു ഞാന്‍ മക്കളോടു പറയുമെന്നായിരുന്നു ഒരു ട്വീറ്റ്.

മാക്‌സ്വെല്‍ മാക്‌സ്വെല്ലായി... വിക്കറ്റ് വലിച്ചെറിഞ്ഞു.. ജയിക്കാന്‍ വേണ്ടിയിരുന്ന റണ്‍റേറ്റ് വരുതിയിലായിരുന്നിട്ടും ബുംറയ്‌ക്കെതിരേ അനാവശ്യ റിസ്‌കെടുത്തുവെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ബുംറയുടെ ഉജ്ജ്വല ബൗളിങ്. നിങ്ങള്‍ക്കു മിസ്സായാല്‍ ഞാന്‍ വിക്കറ്റെടുക്കും. പഴയ ബോള്‍ സ്വിങ് ചെയ്യുന്നതിന്റെ സൂചനയാണിതെന്നായിരുന്നു ഒരു ട്വീറ്റ്.

100 മീറ്റര്‍ സ്വിച്ച് ഹിറ്റ്, അവിശ്വസനീയം മാക്‌സ്വെല്‍ എന്നായിരുന്നു ഒരു ട്വീറ്റ്.

ഇതിനുള്ള ശിക്ഷയായി കിങ്‌സ് ഇലവന്‍ പഞ്ചാബ് അടുത്ത ഐപിഎല്ലില്‍ മാക്‌സ്വെല്ലിനെ അടിസ്ഥാന തുകയ്ക്കു വീണ്ടും വാങ്ങണം. അടുത്ത സീസണിലുടനീളം ബെഞ്ചിലിരുത്തുകയും വേണമെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Story first published: Wednesday, December 2, 2020, 17:58 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X