അശ്വിനെന്നാല്‍ അപകടമോ ? പിന്നെ ഇതെങ്ങനെ സംഭവിച്ചു
വിശാഖപട്ടണം: നിലവിലെ ഐസിസി പ്ലെയര്‍ ഓഫ് ദി ഇയറും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറുമായ ആര്‍ അശ്വിന്റെ പേര് ഇത്രയും അപകടം പിടിച്ചതാണോ? സംശയം മറ്റൊന്നും കൊണ്ടല്ല ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച മറുനാടന്‍ മലയാളി കരുണ്‍ നായരുള്‍പ്പെടെ ടീമിനെ കേവലം 88 റണ്‍സിന് പുറത്താക്കിയത് അശ്വിനാണ്. എന്നാല്‍ അത് ആര്‍ അശ്വിനല്ലെന്നു മാത്രം. അശ്വിന്‍ ക്രിസ്റ്റെന്ന താരത്തിന്റെ ആറു വിക്കറ്റ് പ്രകടനമാണ് കര്‍ണാടകയെ നാണംകെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രഞ്ജിയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്‌കോര്‍ കൂടിയാണിത്.

കരുണ്‍ മാത്രമല്ല ഇന്ത്യയുടെ ടെസ്റ്റ് ഓപണര്‍ ലേകേഷ് രാഹുല്‍, വെടിക്കെട്ട് താരം മനീഷ് പാണ്ഡെ, സ്റ്റുവര്‍ട്ട് ബിന്നി, അഭിമന്യു മിഥുന്‍ എന്നിവരടങ്ങുന്ന ശക്തമായ കര്‍ണാടക ടീമാണ് തകര്‍ന്നടിഞ്ഞത്.
രഞ്ജി ട്രോഫിയില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സിലാണ് അശ്വിന്റെ മാരകബൗളിങ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയുടെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. 37.1 ഓവറില്‍ കേവലം 88 റണ്‍സിന് കര്‍ണാടക കൂടാരംകയറി.
ദേശീയ താരം മനീഷ് പാണ്ഡെ (28), കരുണ്‍ (14), ക്യാപ്റ്റന്‍ വിനയ് കുമാര്‍ (14), രവികുമാര്‍ സമര്‍ഥ് (14) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മറുപടിയില്‍ തമിഴ്‌നാട് 152 റണ്‍സ് നേടി പുറത്തായി.
രണ്ടാമിന്നിങ്‌സില്‍ കര്‍ണാടക ഏഴു വിക്കറ്റിന് 117 റണ്‍സെടുത്തിട്ടുണ്ട്. രാഹുല്‍ പുറത്താവാതെ 70 റണ്‍സ് നേടി. കരുണ്‍ 12 റണ്‍സെടുത്ത് പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications