Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി ലോകകപ്പ് ഉയര്‍ത്തും, 1983ന് സമാനം, ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

നാഗ്പൂര്‍: ഇന്ത്യ ലോകകപ്പ് നേടുമെന്ന് പല തരത്തില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളതെന്നും, സമീപകാലത്തെ മികച്ച ഫോമും പരിഗണിച്ചാണ് പ്രമുഖ താരങ്ങള്‍ ഇന്ത്യക്ക് സാധ്യത പ്രവചിച്ചത്. ഇന്ത്യ തന്നെ കപ്പ് നേടുമെന്നാണ് ഇപ്പോള്‍ പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ നരേന്ദ്ര ബുന്ദെ പ്രവചിക്കുന്നത്. ചില കണക്കുകളും അദ്ദേഹം ഇതോടൊപ്പം പറയുന്നുണ്ട്.

അതേസമയം നേരത്തെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പട്ടികയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഇതിനെ തള്ളി മാര്‍ക്ക് വോയും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ പ്രകടനം കണ്ടിട്ട് സെമി പോലും എത്താന്‍ സാധ്യതയില്ലെന്നാണ് മാര്‍ക്ക് വോ പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്ന് ഒരല്‍പ്പം വ്യത്യാസമുള്ള പ്രവചനമാണ് ബുന്ദെ നടത്തിയത്.

ഇന്ത്യ കപ്പുയര്‍ത്തും

ഇന്ത്യ കപ്പുയര്‍ത്തും

വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് നേടുമെന്ന് നരേന്ദ്ര ബുന്ദെ പറയുന്നു. ജ്യോതിശാസ്ത്ര പ്രകാരം കോലിയുടെ ഗ്രഹനില കൃത്യമാണ്. അതുകൊണ്ട് ഭാഗ്യം കോലിക്കൊപ്പമാണ്. ഇന്ത്യ ജൂലായ് 14ന് ലോര്‍ഡ്‌സില്‍ കിരീടം നേടാനുള്ള ശക്തമായ സാധ്യതയാണ് ഉള്ളതെന്നും, അത് ഉറപ്പായിട്ടും നടക്കുമെന്നും ബുന്ദെ പറഞ്ഞു. അതേസമയം സമീപകാലത്ത് ഏറ്റവും മികച്ച കായിക പ്രവചനങ്ങള്‍ ബുന്ദെ നടത്തിയിരുന്നു.

പ്രവചനം പാളില്ല

പ്രവചനം പാളില്ല

ക്രിക്കറ്റ് പ്രവചനങ്ങളില്‍ ഏറ്റവും ആധികാരികതയുള്ള പ്രവചനമാണ് ബുന്ദെ നടത്താറുള്ളത്. ഇത് തെറ്റാറുമില്ല. ഇന്ത്യ 9 മത്സരങ്ങളില്‍ ഏഴെണ്ണം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ തോല്‍വി വഴങ്ങുമെന്നും ബുന്ദെ പറയുന്നു. അതേസമയം ഇന്ത്യന്‍ നിരയില്‍ വിരാട് കോലി വമ്പന്‍ സ്‌കോര്‍ നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കുമെന്നും ബുന്ദെ പ്രവചിക്കുന്നു.

ആരൊക്കെ കളിക്കും

ആരൊക്കെ കളിക്കും

ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റ്‌സ്മാന്‍മാരില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന് ബുന്ദെ പറയുന്നു. ഇവര്‍ ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയിലുണ്ടാവും. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസവേന്ദ്ര ചാഹല്‍ എന്നിവരും തിളങ്ങും. ഇവര്‍ ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമാകുമെന്നും ബുന്ദെ പ്രവചിക്കുന്നു. സന്നാഹ മത്സരങ്ങളിലും ഇവര്‍ തിളങ്ങിയിരുന്നു.

1983ന് സമാനം

1983ന് സമാനം

ലോര്‍ഡ്‌സിലെ ഗ്രഹനില 1983ലെ ലോകകപ്പിന് സമാനമാണ്. അന്നും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. അതുകൊണ്ട് ഇത്തവണയും ശക്തമായ സാധ്യതയുണ്ട്. ഇന്ത്യക്ക് മൂന്നാം നമ്പര്‍ കടുത്ത ഭാഗ്യമാണ്. ഇന്ത്യ മൂന്നാം ലോകകപ്പിന് വേണ്ടിയാണ് കളിക്കുന്നത്. മെയ് 30നാണ് മത്സരം ആരംഭിച്ചത്. 1983ലെ കിരീടം. എന്നിവയില്‍ എല്ലാം മൂന്ന് ഉണ്ടെന്ന് ബുന്ദെ പറയുന്നു. നേരത്തെ വിരാട് അനുഷ്‌ക വിവാഹം, കോലിയുടെ വിദേശത്തെ റണ്‍ വേട്ട, ധോണി 2019ലെ ലോകകപ്പ് കളിക്കുമെന്ന കാര്യം. മുംബൈ ഐപിഎല്‍ ചാമ്പ്യന്‍മാരാകുമെന്ന പ്രവചനങ്ങള്‍ ബുന്ദെ നടത്തിയിരുന്നു.

Story first published: Tuesday, June 4, 2019, 17:35 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+