Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പിന്നര്‍ അമിത് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കും

ബെംഗളുരു: യുവ വനിതാ സിനിമാ നിര്‍മാതാവിന്റെ പീഡന പരാതിയില്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ത്രീ പീഡന വകുപ്പുകള്‍ കര്‍ശനമായതിനാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ അമിത് മിശ്രയ്‌ക്കെതിരെ അറസ്റ്റുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.

സപ്തംബര്‍ 27നാണ് അമിത് മിശ്രയുടെ സുഹൃത്തുകൂടിയായ വന്ദന ജെയ്ന്‍ എന്ന യുവതി ബെംഗളുരു പോലീസില്‍ പരാതി നല്‍കിയത്. മിശ്ര ഹോട്ടല്‍ മുറിയില്‍വെച്ച് തനിക്ക് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മിശ്രയ്‌ക്കെതിരെ ലൈംഗിക പീഡനത്തിനാണ് പരാതി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായേനെ എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

amit-mishra

മിശ്രയുമായുള്ള വാക്കേറ്റത്തിനൊടുവില്‍ ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് മിശ്രയെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. 7 ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസ്. ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ മിശ്രയ്ക്കു കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കും.

അതേസമയം, നിലവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഹാജരാകുന്നത് നീട്ടിവെക്കാന്‍ മിശ്രയ്ക്ക് കഴിഞ്ഞേക്കും. പരമ്പരയ്ക്കുശേഷം ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നാണ് മിശ്രയ്ക്ക് ലഭിച്ച നിയമോപദേശം.

Story first published: Thursday, October 22, 2015, 9:05 [IST]
Other articles published on Oct 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+