അശ്വിനും സേവാഗിനും ട്വിറ്ററില്‍ ദ്രാവിഡിന്റെ മറുപടി!
ബെംഗളൂരു: മിസ്റ്റര്‍ വാള്‍ രാഹുല്‍ ദ്രാവിഡിന്റെ വക ക്രിക്കറ്റിലെ കൂട്ടുകാര്‍ക്ക് ട്വിറ്ററിലൂടെ മറുപടി. ആര്‍ അശ്വിന്‍, വീരേന്ദര്‍ സേവാഗ്, അജിന്‍ക്യ രഹാനെ തുടങ്ങിയ കളിക്കാര്‍ക്കും ആരാധകര്‍ക്കുമാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ദ്രാവിഡ് മറുപടി നല്‍കിയത്. ബി സി സി ഐ ഒരുക്കിയ ദ്രാവിഡിനോട് ചോദിക്കാം ഹാഷ് ടാഗ് പരിപാടിയിലാണ് താരങ്ങളും ആരാധകരും പ്രിയ താരത്തോട് ചോദ്യങ്ങള്‍ ചോദിച്ചത്.
ബാറ്റ് ചെയ്യുമ്പോള്‍ ഏത് മൈന്‍ഡ്‌സെറ്റ് ആണ് നല്ലത് എന്നായിരുന്നു അജിന്‍ക്യ രഹാനെയുടെ ചോദ്യം. രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡിന്റെ സഹ ഓപ്പണറായി രഹാനെ കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ടീമിന്റെ മെന്റര്‍ കൂടിയാണ് ദ്രാവിഡ്. രഹാനെയ്ക്ക് മാത്രമല്ല ചോദ്യം ചോദിച്ച എല്ലാവര്‍ക്കും ദ്രാവിഡ് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി. തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും കാണൂ...

ദേഷ്യം വന്നിട്ടുണ്ടോ
എപ്പോഴെങ്കിലും ദ്രാവിഡിന് ദേഷ്യം വന്നിട്ടുണ്ടോ. അവസാനമായി എപ്പോഴാണ്. ചോദ്യം മുഹമ്മദ് സഫ്വാന്‍ എന്ന ആരാധകന്റേത്. പരസ്യമായി ദേഷ്യം വരാറില്ല. എന്നാല്‍ അല്ലാതെ പല പ്രാവശ്യം ഉണ്ട് എന്ന് ദ്രാവിഡിന്റെ സത്യസന്ധമായ മറുപടി.

സിക്‌സടിക്കാന്‍ തോന്നാറുണ്ടോ
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സിക്‌സ് അടിക്കാന്‍ എത്ര പ്രാവശ്യം തോന്നിയിട്ടുണ്ട്. - എപ്പോഴും തോന്നാറുണ്ട് എന്ന് ഉത്തരം. എന്നാല്‍ യാഥാര്‍ഥ്യം അതിന് അനുവദിക്കാറില്ല എന്ന് മാത്രം എന്ന് രസകരമായി ഉത്തരം.

രഹാനെയോട്
മനസില്‍ ഒന്നും കരുതാതെ ബാറ്റ് ചെയ്യാന്‍ നില്‍ക്കുകയാണ് നല്ലത്. സ്വഭാവികമായി നമ്മള്‍ക്കുള്ള ചിന്തകളെയും ശീലങ്ങളെയും വിശ്വസിക്കുക. രഹാനെ പന്തെറിയുന്നത് ഒരിക്കലും കണ്ടിട്ടില്ല എന്നും ദ്രാവിഡ് പറഞ്ഞു. നെറ്റ്‌സില്‍ പോലും ഈ കാഴ്ച കണ്ടിട്ടില്ല.

സേവാഗിനോട്
ടോപ് ഇന്ത്യന്‍ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മയ്ക്ക് വേണ്ടി എന്ത് സംഭാവന ചെയ്യണം എന്നായിരുന്നു സേവാഗിന്റെ ചോദ്യം. വിരമിച്ച ശേഷവും രഞ്ജി ട്രോഫി കളിക്കുന്നത് കണ്ടു, ഇതിനേക്കാള്‍ മികച്ച സംഭാവന വേറെ നല്‍കാനില്ല എന്നായിരുന്നു വീരുവിന് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡിന്റെ ഉത്തരം.

അശ്വിന്റെ ചോദ്യം
കോച്ചിന്റെ റോള്‍ എങ്ങനെ ആസ്വദിക്കുന്നു എന്ന ചോദ്യം സ്പിന്നര്‍ ആര്‍ അശ്വിന്റെ വക. ഇത്രയും കാലത്തെ പരിചയസമ്പത്തും കളിയെക്കുറിച്ചുള്ള അറിവും വെച്ച് മുന്നോട്ട് പോകുന്നു എന്ന് ദ്രാവിഡിന്റെ മറുപടി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications