For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പടിയിറങ്ങുന്ന ഏഷ്യന്‍ കിങ്‌സ്... ഇവര്‍ക്കിത് അവസാന ലോകകപ്പ്, കൂട്ടത്തില്‍ ധോണിയും

ഇംഗ്ലണ്ടാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്

By Manu
ആരൊക്കെ ഈ വർഷം കളി നിർത്തും | Oneindia Malayalam

ലണ്ടന്‍: മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പല സൂപ്പര്‍ താരങ്ങളുടെയും അവസാനത്തെ ടൂര്‍ണമെന്റായിരിക്കും. ഏഷ്യന്‍ ക്രിക്കറ്റിനെ ചില മിന്നും താരങ്ങളെ ഇനിയൊരു ലോകകപ്പില്‍ കണ്ടെന്നു വരില്ല.

തകര്‍പ്പന്‍ പ്രകടനത്തോടെ തന്നെ തങ്ങളുടെ അവസാന ലോകകപ്പ് ആഘോഷിക്കാനൊരുങ്ങുകയാണ് ഈ നക്ഷത്രങ്ങള്‍. അവസാന ലോകകപ്പിന് കച്ച മുറുക്കുന്ന ഏഷ്യയിലെ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മഷ്‌റഫെ മൊര്‍ത്തസ (ബംഗ്ലാദേശ്)

മഷ്‌റഫെ മൊര്‍ത്തസ (ബംഗ്ലാദേശ്)

ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മഷ്‌റഫെ മൊര്‍ത്തസ. ബൗളിങിലൂടെ മാത്രമല്ല ഉജ്ജ്വല ബാറ്റിങിലൂടെയും പല തവണ അദ്ദേഹം ടീമിന്റെ ഹീറോയായിട്ടുണ്ട്. ബംഗ്ലാ ജഴ്‌സിയില്‍ 220 മല്‍സരങ്ങൡ മൊര്‍ത്തസ കളിച്ചു കഴിഞ്ഞു. ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരവും അദ്ദേഹം തന്നെയാണ്. 220 മല്‍സരങ്ങളില്‍ 70ലും ക്യാപ്റ്റന്‍ മൊര്‍ത്താസയായിരുന്നു.
202 ഏകദിനങ്ങളില്‍ പന്തെറിഞ്ഞ താരം 258 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന റെക്കോര്‍ഡും മൊര്‍ത്താസയുടെ പേരിലാണ്.

മുഹമ്മദ് ഹഫീസ് (പാകിസ്താന്‍)

മുഹമ്മദ് ഹഫീസ് (പാകിസ്താന്‍)

പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ മുഹമ്മദ് ഹഫീസിനെയും ലോകകപ്പിനു ശേഷം മറ്റൊരു ടൂര്‍ണമെന്റില്‍ കണ്ടെന്നുവരില്ല. പാക് ടീമിനായി 203 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 32.73 ശരാശരിയില്‍ 6153 റണ്‍സെടുത്തിട്ടുണ്ട്. കൂടാതെ 55 ടെസ്റ്റുകളില്‍ നിന്നും 3652 റണ്‍സും 89 ടി20കളില്‍ നിന്നും 1908 റണ്‍സും ഹഫീസ് നേടി.
ഏകദിനത്തില്‍ നിന്നും 137 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 53ഉം ടി20യില്‍ 54ഉം വിക്കറ്റുകള്‍ ഹഫീസ് വീഴ്ത്തി. 38 കാരനായ ഹഫീസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായും നേരത്തേ കളിച്ചിട്ടുണ്ട്.

ലസിത് മലിങ്ക (ശ്രീലങ്ക)

ലസിത് മലിങ്ക (ശ്രീലങ്ക)

ശ്രീലങ്കയുടെ പേസ് ഇതിഹാസമായ ലസിത് മലിങ്കയ്ക്കും വിടവാങ്ങല്‍ ലോകകപ്പായിരിക്കും ഇത്. ലങ്കന്‍ ജഴ്‌സിയില്‍ ഇതുവരെ 213 ഏകദിനങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 318 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്. 30 ടെസ്റ്റുകളില്‍ നിന്നും 101ഉം 70 ടി20കളില്‍ നിന്നും 94ഉം വിക്കറ്റുകള്‍ അദ്ദേഹം നേടി. ന്യൂസിലാന്‍ഡിനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ ലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു മലിങ്ക.
ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് 35 കാരനായ താരം. അടുത്ത ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി മലിങ്കയെ മുംബൈ ഇന്ത്യന്‍സിനൊപ്പം കാണാം.

ശുഐബ് മാലിക്ക് (പാകിസ്താന്‍)

ശുഐബ് മാലിക്ക് (പാകിസ്താന്‍)

മുഹമ്മദ് ഹഫീസിനെക്കൂടാതെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറെ കൂടി ഈ ലോകകപ്പോടെ പാകിസ്താന് നഷ്ടമായേക്കും. ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ ശുഐബ് മാലിക്കിനും അവസാന ലോകകപ്പായിരിക്കും ഇത്.
36 കാരനായ താരം 2015ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. 35 ടെസ്റ്റുകളില്‍ നിന്നും 1898 റണ്‍സും 32 വിക്കറ്റുകളും വീഴ്ത്തിയ മാലിക്ക് 274 ഏകദിനങ്ങളില്‍ നിന്നും 7284 റണ്‍സും 156 വിക്കറ്റുകളും നേടി. ടി20യില്‍ 2190 റണ്‍സും 28 വിക്കറ്റുകളും കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്.

 എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റനും ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായ എംഎസ് ധോണിക്കും അവസാന ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ഇന്ത്യക്കു ടി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ധോണി മറ്റൊരു ലോകകപ്പ് വിജയത്തോടെ പടിയിറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ് (332).
37 കാരനായ ധോണി 2014ല്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയിരുന്നു. 334 ഏകദിനങ്ങളില്‍ നിന്നും 50.39 ശരാശരിയില്‍ 10279 റണ്‍സും 93 ടി20കളില്‍ നിന്നും 1487 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതുകൂടാതെ ഏകദിനത്തില്‍ 300 ക്യാച്ചുകളും 115 സ്റ്റംപിങുകളും ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

Story first published: Friday, January 18, 2019, 12:43 [IST]
Other articles published on Jan 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+