വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia cup: അടുത്ത എഡിഷന്‍ ശ്രീലങ്കയില്‍, 2022ല്‍ പാകിസ്താനും വേദിയെന്ന് പിസിബി

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് മാറ്റി വയ്ക്കുകയായിരുന്നു

ലാഹോര്‍: കൊവിഡ് മഹാമാരിയെ തുടര്‍ന്നു മാറ്റിവച്ച ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍മെന്റ് 2021ല്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ അറിയിച്ചു. പാകിസ്താനിലായിരുന്നു ഈ വര്‍ഷം ആഗസ്ത്- സപ്തംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയായിരുന്നു. പാകിസ്താനെ നേരത്തേ വേദിയായി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി ഇന്ത്യ രംഗത്തു വന്നിരുന്നു. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്തയ അറിയിച്ചത്. ഇതേ തുടര്‍ന്നു ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലാവുമെന്നിരിക്കെയായിരുന്നു കൊവിഡിന്റെ വരവ്. തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു.

1

2021ലെ ഏഷ്യാ കപ്പ് ശ്രീലങ്കയിലും 2022ലേത് പാകിസ്താനിലുമായിരിക്കും നടക്കുകയെന്നു പിസിബി മേധാവി വസീം ഖാന്‍ വ്യക്തമാക്കി. ജൂണിലായിരിക്കും അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പ് ശ്രീലങ്കയില്‍ നടക്കുക. 2022ലെ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം തങ്ങള്‍ നേടിയെടുത്തതായും അദ്ദേഹം പിടിഐയോടു പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിനെ വീണ്ടും തങ്ങളുടെ രാജ്യത്തേക്കു തിരികെ കൊണ്ടു വരാനുള്ള കഠിന ശ്രമത്തിലാണ് പാകിസ്താന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിംബാബ്‌വെ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ പാകിസ്താനില്‍ പര്യടനം നടത്തിയിരുന്നു. എന്നാല്‍ മുന്‍നിര ടീമുകള്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇവിടെ പര്യടനം നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഏഷ്യാ കപ്പ് വിജയകരമായി നടത്താന്‍ കഴിഞ്ഞാല്‍ അത് മറ്റു ടീമുകള്‍ക്കും ഇവിടെ പര്യടനം നടത്താന്‍ ധൈര്യം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് പാകിസ്താന്‍. അതുകൊണ്ടു തന്നെ ഏതു വിധേനയും ഏഷ്യാ കപ്പ് ഇവിടെ സംഘടിപ്പിക്കാന്‍ തന്നെയാണ് പാകിസ്താന്റെ നീക്കം.

എന്നാല്‍ പാകിസ്താനിലാണ് ഏഷ്യാ കപ്പെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഇന്ത്യ ഇനി 2022ലെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുമോയെന്നാണ് അറിയാനുള്ളത്. ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നു പിന്‍മാറുകയാണെങ്കില്‍ അത് ടൂര്‍ണമെന്റിനെ ബാധിക്കുമെന്നതിനാല്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

Story first published: Friday, December 4, 2020, 14:07 [IST]
Other articles published on Dec 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X