വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: 'വെല്‍ക്കം ടു ഡിന്‍ഡ അക്കാദമി', ആവേഷ് ഖാന് ട്രോള്‍, തല്ലുകൊള്ളിയെന്ന് വിമര്‍ശനം

ഇന്ത്യക്കായി ആറ് പേര്‍ പന്തെറിഞ്ഞു. ഇതില്‍ ഒരോവര്‍ വിരാട് കോലിയും എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്

1

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഹോങ്കോങ്ങിനെതിരേ മികവ് കാട്ടി.

വിരാട് കോലിയുടെയും (44 പന്തില്‍ 59*) സൂര്യകുമാര്‍ യാദവിന്റെയും (26 പന്തില്‍ 68*) ഫിഫ്റ്റിയാണ് ഇന്ത്യക്ക് 192 എന്ന മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഇന്ത്യക്കായി ആറ് പേര്‍ പന്തെറിഞ്ഞു. ഇതില്‍ ഒരോവര്‍ വിരാട് കോലിയും എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് നേടി.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നുASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

1

ഇതില്‍ ആവേഷ് ഖാന്റെ പ്രകടനം ആരാധകരെ വളരെ നിരാശരാക്കിയിരിക്കുകയാണ്. മോശം ഇക്കോണമിയില്‍ പന്തെറിയുന്ന ആവേഷിനെ പുറത്താക്കണമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. 4 ഓവറില്‍ 1 വിക്കറ്റ് നേടിയെങ്കിലും 53 റണ്‍സാണ് ആവേഷ് നേടിയത്. ഇക്കോണമി 13.25 ആണ്. അഞ്ച് ഫോറും 4 സിക്‌സുമാണ് ആവേഷിനെതിരേ ഹോങ്കോങ് താരങ്ങള്‍ പറത്തിയത്.

താരതമ്യേനെ ദുര്‍ബലരാണ് ഹോങ്കോങ്. എന്നിട്ട് പോലും ആവേഷ് 50 റണ്‍സിലധികം വിട്ടുകൊടുത്തു. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ ആവേഷ് ഖാന് പക്ഷെ ദേശീയ ജഴ്‌സിയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. വിക്കറ്റ് നേടുമ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

2

ഇക്കോണമി മോശമായ ആവേഷിനെ ഡിന്‍ഡ അക്കാദമിയില്‍ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. മുന്‍ ഇന്ത്യന്‍ പേസര്‍ അശോക് ഡിന്‍ഡയെ തല്ലുകൊള്ളി ബൗളറായാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തെ പരിഹസിക്കുന്നതിനായി ഡിന്‍ഡ അക്കാദമിയെന്ന നിലയില്‍ ട്രോളുകള്‍ സൃഷ്ടിക്കുകയും മോശം പ്രകടനം നടത്തുന്ന ബൗളര്‍മാരെ ഡിന്‍ഡ അക്കാദമിയില്‍ ഉള്‍പ്പെടുത്തി പരിഹസിക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ആവേഷിനെയും ഡിന്‍ഡ അക്കാദമിയുടെ ഭാഗമാക്കിയിരിക്കുകയാണ് ആരാധകര്‍.

വലിയ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവേഷിനെതിരേ ഉയരുന്നത്. 'വിരാട് കോലി ആവേഷിനെക്കാള്‍ നന്നായി പന്തെറിഞ്ഞു' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ആവേഷിന്റെ അര്‍ധ സെഞ്ച്വറിയാണ് സൂര്യയെക്കാളും കോലിയെക്കാളും മികച്ച് നിന്നതെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചത്. ആവേഷ് ഡിന്‍ഡ അക്കാദമിയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കഴിഞ്ഞുവെന്നും ആവേഷിനെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു.

3

ആവേഷ് ഖാനെ ഒഴിവാക്കി മൊഹ്‌സിന്‍ ഖാനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹോങ്കോങ്ങിനെതിരേ പോലും തല്ലുവാങ്ങുന്ന ആവേഷിനെ ഇന്ത്യ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധക പക്ഷം. ഡിന്‍ഡ അക്കാദമിയുടെ പേര് ആവേഷ് അക്കാദമിയാക്കി മാറ്റേണ്ടി വരുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ടി20 ലോകകപ്പടക്കം വരാനിരിക്കെ ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ആവേഷ് ഖാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അധികനാള്‍ മുന്നോട്ട് പോവുക പ്രയാസമാവും. ഏകദിനത്തില്‍ പിന്നെയും ഭേദപ്പെട്ട് നില്‍ക്കുമെങ്കിലും ടി20യില്‍ റണ്‍സ് നിയന്ത്രിച്ച് പന്തെറിയാന്‍ ആവേഷിന് സാധിക്കുന്നില്ലെന്നത് വസ്തുതയാണ്.

T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

4

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ അടുത്ത പാകിസ്താന്‍ പോരാട്ടം ഞായറാഴ്ച നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ആവേഷ് പ്ലേയിങ് 11 ഉണ്ടായിരുന്നു. എന്നാല്‍ പാകിസ്താനെതിരായ അടുത്ത മത്സരത്തില്‍ ആവേഷിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഐപിഎല്ലിലെ മികവ് ഇന്ത്യക്കൊപ്പം ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് തന്നെ വേണം വിലയിരുത്താന്‍.

Story first published: Thursday, September 1, 2022, 8:14 [IST]
Other articles published on Sep 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X