Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഔട്ടല്ലാതെ ഔട്ട് വിളിച്ചു, എന്നിട്ടും പുഞ്ചിരിച്ച് നടന്നുപോയ കോലിക്ക് പിഴ!

മിര്‍പൂര്‍: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോലിക്ക് പിഴ ശിക്ഷ. ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാണ് ശിക്ഷ. മാച്ച് ഫീസിന്റെ 30 ശതമാനം കോലി പിഴയടക്കേണ്ടിവരും. അംപറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ച കോലി ഐ സി സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍.

51 പന്തില്‍ 49 റണ്‍സുമായി പാകിസ്താനെതിരെ മാന്‍ ഓഫ് ദ മാച്ചായിരുന്നു വിരാട് കോലി. അര്‍ധസെഞ്ചുറിക്ക് 1 റണ്‍സ് അകലെയാണ് അംപയറുടെ പിഴവില്‍ കോലി പുറത്തായത്. മുഹമ്മദ് സമിയുടെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയിട്ടാണ് കോലി പുറത്തായത്. ബാറ്റില്‍ തട്ടിയ പന്തായിരുന്നു അത്. ബാറ്റ് ഉയര്‍ത്തി കോലി കാണിക്കുകയും ചെയ്തു.

virat-kholi

പക്ഷേ അംപയര്‍ ഔട്ട് വിളിച്ചു. അവിശ്വസനീയതയോടെ ഒരു നിമിഷം ക്രീസില്‍ തന്നെ നിന്ന കോലി പുഞ്ചിരിയോടെ നടന്നുപോകുകയായിരുന്നു. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ രോഷം പ്രകടിപ്പിക്കാറുള്ള കോലി പുഞ്ചിരിക്കുന്നത് കണ്ട് ആരാധകരും ഒരു നിമിഷം അമ്പരന്നു. കളി ഇന്ത്യ 5 വിക്കറ്റിന് ജയിക്കുകയും കോലി മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മാച്ച് ഫീസിന്റെ 30 ശതമാനം പിഴ വിധിക്കാന്‍ മാത്രമുള്ള കുറ്റമാണോ എന്നതാണ് ആരാധകരുടെ സംശയം. അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ആഴ്ച അംപയറെ പച്ചത്തെറി വിളിച്ച ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡിന് മാച്ച് ഫീസിന്റെ വെറും 15 ശതമാനം പിഴയാണ് ഐ സി സി വിധിച്ചത്. ന്യായമായ കാര്യത്തിന് അല്‍പ നേരം ക്രീസില്‍ നിന്ന കോലിക്ക് 30 ശതമാനവും. ഇരട്ടത്താപ്പല്ലേ ഇത്..

Story first published: Monday, February 29, 2016, 11:34 [IST]
Other articles published on Feb 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+