യുഎഇക്കെതിരെ റെക്കോര്‍ഡ് ജയം; ഏഷ്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആരുണ്ട്?
മിര്‍പൂര്‍: കുഞ്ഞന്മാരായ യു എ ഇയ്‌ക്കെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ വീണ്ടും അരങ്ങുതകര്‍ത്തു. 59 പന്തുകള്‍ ബാക്കി നില്‍ക്കേ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു എ ഇ കേവലം 81 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയുടെ മറുപടി വെറും 61 പന്തുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.
രോഹിത് ശര്‍മ, യുവരാജ് സിംഗ് എന്നിവരുടെ കൂറ്റനടികളാണ് ഇന്ത്യയെ അനായാസ ജയത്തില്‍ എത്തിച്ചത്. ഈ ജയത്തോടെ ഒരു മത്സരം പോലും തോല്‍ക്കാതെ ഏഷ്യാകപ്പ് ഫൈനലിലെത്തുക എന്ന അപൂര്‍വ്വ നേട്ടത്തിലെത്തി ഇന്ത്യ. ആതിഥേയരായ ബംഗ്ലാദേശാണ് ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍. ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് തടയിടാന്‍ ഏഷ്യയില്‍ ആരെങ്കിലും ഉണ്ടോ എന്ന് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അറിയാം.

രോഹിത് ശര്‍മ
കഴിഞ്ഞ രണ്ട് കളിയില്‍ മങ്ങിപ്പോയ രോഹിത് ശര്‍മയ്ക്ക് തിരിച്ചുവരവിനുള്ള അവസരമായിരുന്നു ഇത്. 28 പന്തില്‍ 7 ഫോറും 1 സിക്‌സും പറത്തി 39 റണ്‍സെടുത്ത രോഹിത് ശര്‍മ മാന്‍ ഓഫ് ദ മാച്ചുമായി.

യുവരാജ് വണ്‍ഡൗണ്‍
വിരാട് കോലിക്ക് പകരം വണ്‍ഡൗണില്‍ എത്തിയത് യുവരാജ് സിംഗാണ്. ശ്രീലങ്കയ്‌ക്കെതിരെ നിര്‍ത്തിയ സ്ഥലത്ത് വെച്ചാണ് യുവി തുടങ്ങിയത്. 14 പന്തില്‍ 25 റണ്‍സ്. 4 ഫോറും 1 സിക്‌സും

തിളങ്ങിയത് ഷൈമാന്‍ മാത്രം
യു എ ഇ ഇന്നിംഗ്‌സില്‍ പകുതിയിലേറെ റണ്‍സും സ്‌കോര്‍ ചെയ്തത് സൂപ്പര്‍ താരമായ ഷൈമാന്‍ അന്‍വറായിരുന്നു. 3 ഫോറും 1 സിക്‌സും സഹിതം ഷൈമാന്‍ 43 റണ്‍സടിച്ചു.

പിശുക്കന്‍ കുമാര്‍
നെഹ്‌റയ്ക്ക് പകരക്കാരനായി ബൗളിംഗ് ഓപ്പണ്‍ ചെയ്യാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും 8 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഇതില്‍ 2 മെയ്ഡന്‍. 2 വിക്കറ്റും വീഴ്ത്തി.

ഹര്‍ഭജന്‍ കളിച്ചു
പ്രധാന സ്പിന്നറായ ആര്‍ അശ്വിനും ഇന്ത്യ വിശ്രമം നല്‍കി. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് അശ്വിന് പകരം കളിച്ചത്. ഭാജി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വിജയികള്‍
യു എ ഇക്കെതിരെ കളി ജയിച്ച ശേഷം യുവരാജ് സിംഗും ശിഖര്‍ ധവാനും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications