
യുവരാജ് യുവരാജ്...
ബംഗ്ലാദേശിനും പാകിസ്താനും എതിരെ കരുതലോടെ കളിച്ച യുവരാജ് ശ്രീലങ്കയെ മുന്നില്‍ കിട്ടിയതോടെ കെട്ടുപൊട്ടിച്ചു. 18 പന്തില്‍ 3 ഫോര്‍, 3 സിക്‌സ്. 35 റണ്‍സ്. രംഗണ ഹെറാത്തിനെ അടുപ്പിച്ച് രണ്ട് തവണയാണ് യുവി സിക്‌സറിന് പറത്തിയത്.

കോലിക്ക് നോ മാച്ച്
താന്‍ കളിക്കുന്നത് വേറെ തന്നെ ഒരു ലീഗിലാണ് എന്ന് തോന്നിപ്പിക്കുന്നതാണ് കോലിയുടെ ബാറ്റിംഗ്. ബാക്കി സകല ബാറ്റ്‌സ്മാന്‍മാരും റണ്ണെടുക്കാന്‍ കഷ്ടപ്പെടുമ്പോളും കോലിക്ക് ഒരു കുലുക്കവും ഇല്ല. 47 പന്തില്‍ 56 നോട്ടൗട്ട്. മാന്‍ ഓഫ് ദ മാച്ചും കോലി തന്നെ.

പാണ്ഡ്യ ബൗളറാകുന്നു
ബാറ്റ്‌സ്മാന്‍ ഓള്‍റൗണ്ടറായി ടീമിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് ഓള്‍റൗണ്ടറാകുന്ന കാഴ്ചയാണ് ഏഷ്യാ കപ്പില്‍ കാണുന്നത്. പാകിസ്താനെതിരെ 3 വിക്കറ്റെടുത്ത പാണ്ഡ്യ ശ്രീലങ്കയുടെ 2 വിക്കറ്റെടുത്തു. ബാറ്റിംഗില്‍ പക്ഷേ 2 റണ്‍സിന് പുറത്തായി.

അശ്വിനും ഭുമ്രയ്ക്കും 2
രണ്ട് വിക്കറ്റുകളോടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്രയും തിളങ്ങി. 1 വിക്കറ്റ് മാത്രമേ കിട്ടിയുള്ളെങ്കിലും 4 ഓവറില്‍ ആശിഷ് നെഹ്‌റ വെറും 23 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.

ധോണി വന്നു സിക്‌സടിച്ചു
ക്രീസിലെത്തിയതും ഒരു കൂറ്റന്‍ സിക്‌സോടെ ധോണി ഇന്ത്യയുടെ ടെന്‍ഷനെല്ലാം തീര്‍ത്തു. 10 പന്തില്‍ 13 റണ്‍സ് വേണം എന്ന സ്ഥിതിയിലായിരുന്നു ധോണി സിക്‌സടിക്കുമ്പോള്‍ ഇന്ത്യ

ശ്രീലങ്ക പുറത്തേക്ക്
ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റ ശ്രീലങ്ക ഏഷ്യാ കപ്പില്‍ നിന്നും ഏകദേശം പുറത്തായിക്കഴിഞ്ഞു. അടുത്ത മത്സരത്തില്‍ പാകിസ്താനെ വലിയ മാര്‍ജിനില്‍ ശ്രീലങ്ക തോല്‍പിക്കുകയും പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പിക്കുകയും ചെയ്താലേ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലെങ്കിലും ലങ്കയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.


Click it and Unblock the Notifications











