അംപയറും ആമിറും കിണഞ്ഞുശ്രമിച്ചു, എന്നിട്ടും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു!
മിര്‍പൂര്‍: വിലക്ക് മാറി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ സ്വപ്‌നതുല്യമായ ബൗളിംഗ് സ്‌പെല്ലും അംപയര്‍മാരുടെ പിഴവുകളും അതിജീവിച്ച് ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു.ഏഷ്യാകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷകളും സജീവമാക്കി.
അടുത്ത മത്സരങ്ങളില്‍ ശ്രീലങ്ക, യു എ ഇ എന്നിവരില്‍ ഒരു ടീമിനെയെങ്കിലും തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് അടുത്ത ഞായറാഴ്ച ഫൈനല്‍ കളിക്കാം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പാകിസ്താനെ വെറും 83 റണ്‍സിലാണ് ഓളൗട്ടാക്കിയത്.20 ഓവര്‍ തികച്ചുകളിക്കാന്‍ പോലും അവര്‍ക്ക് പറ്റിയില്ല. നെഹ്‌റ, ഭുമ്ര എന്നിവര്‍ ഓരോ വിക്കറ്റോടെ നല്‍കിയ തുടക്കം ഹര്‍ദീക് പാണ്ഡ്യ 3 വിക്കറ്റോടെ മുതലാക്കി. ഫീല്‍ഡിലെ മികവ് കൂടിയായതോടെ പാകിസ്താന്‍ ശരിക്കും ഞെട്ടി. മറുപടി ബാറ്റിംഗില്‍ കോലിയുടെ ക്ലാസ് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

അംപയറിങ് വളരെ മോശം
പാകിസ്താന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടെന്ന് ഉറപ്പിച്ച ഒരു കീപ്പര്‍ ക്യാച്ചും ഏതാനും എല്‍ ബിയും നിഷേധിച്ചു. എന്നാല്‍ അംപയര്‍ വരുത്തിയ ഏറ്റവും വലിയ പിഴവ് 49 ല്‍ നില്‍ക്കേ കോലിയെ ഔട്ട് വിളിച്ചതാണ്. ബാറ്റില്‍ തട്ടിയ പന്തായിരുന്നു അത്. ബാറ്റ് ഉയര്‍ത്തി കോലി കാണിക്കുകയും ചെയ്തു. ഒരു പക്ഷേ ഇന്ത്യ - പാക് മത്സരത്തിന്റെ സമ്മര്‍ദ്ദമാകാം.

കോലിയുടെ ക്ലാസ് കണ്ട് പഠിക്കണം
വലിയ മത്സരങ്ങളില്‍ എങ്ങനെ സമ്മര്‍ദ്ദമില്ലാതെ കളിക്കാം എന്നതിന് ഒരു ടെക്സ്റ്റ് ബുക്കാണ് കോലിയുടെ ഇന്നിംഗ്‌സ്. 51 പന്തില്‍ 7 മനോഹര ബൗണ്ടറികള്‍ അടക്കം 49 റണ്‍സ്. അര്‍ഹിച്ച അര്‍ധസെഞ്ചുറിയാണ് കോലിക്ക് അംപയറുടെ പിഴവ് ഇല്ലാതാക്കിയത്.

ആമിര്‍, നീയൊരു കൊടുങ്കാറ്റ്
വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് മുഹമ്മദ് ആമിര്‍ ശരിക്കും ആഘോഷിച്ചു. ഒന്നാമത്തെ ഓവറില്‍ രോഹിത് ശര്‍മയും രഹാനെയും. രണ്ടാമത്തെ ഓവറില്‍ സുരേഷ് റെയ്‌ന. ആദ്യ രണ്ടോവര്‍ തീര്‍ന്നപ്പോള്‍ ആമിറിന്റെ ബൗളിംഗ് ഫിഗര്‍ മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ്.

യുവി വീണ്ടും പക്വത കാണിച്ചു
കഴിഞ്ഞ മത്സരത്തില്‍ യുവരാജ് കാണിച്ച പക്വത ധോണിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. പാകിസ്താനെതിരെ വീണ്ടും യുവി അത് നടപ്പാക്കി. 32 പന്തുകള്‍ ക്ഷമയോടെ നേരിട്ട് യുവി അടിച്ച 14 റണ്‍സിന് ഒരു സെഞ്ചുറിയുടെ വിലയുണ്ടായിരുന്നു.

ഹര്‍ദീക് പാണ്ഡ്യ കരിയര്‍ ബെസ്റ്റ്
ബാറ്റിംഗില്‍ പുലിയാണെങ്കിലും ഹര്‍ദീക് പാണ്ഡ്യയുടെ ബൗളിംഗ് അത്ര പോരായിരുന്നു. പാകിസ്താനെതിരെ പാണ്ഡ്യ ആ വിഷമം തീര്‍ത്തു. 3.3 ഓവറില്‍ 8 റണ്‍സിന് 3 വിക്കറ്റുകള്‍.

കൂട്ടായ പരിശ്രമം
ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിങിലും കൂട്ടായ പരിശ്രമത്തൊടെയാണ് ഇന്ത്യ പാകിസ്താനെ തോല്‍പിച്ചത്. സ്‌കോര്‍ പാകിസ്താന്‍ 17.3 ഓവറില്‍ 83 ഓളൗട്ട്. ഇന്ത്യ 15.3 ഓവറില്‍ 5 വിക്കറ്റിന് 85.

പക്ഷേ ഒന്ന് ഞെട്ടി
മുഹമ്മദ് ആമിറിന്റെ ബൗളിംഗ് ആക്രമണത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് ശരിക്കും വിരണ്ടു. പക്ഷേ കോലിയും യുവരാജും കൂടി പരിക്കുകളില്ലാതെ ഇന്ത്യന്‍ തോണി കരക്കടുപ്പിച്ചു. കോലിയാണ് മാന്‍ ഓഫ് ദി മാച്ച്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications