Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിംഗില്‍ പുലിക്കുട്ടികള്‍, ബാറ്റിംഗില്‍ പൂച്ചക്കുട്ടികള്‍... പാവം യുഎഇ ബംഗ്ലാദേശിനോടും തോറ്റു!

മിര്‍പൂര്‍: അടിപൊളി ബൗളിംഗ്, തല്ലിപ്പൊളി ബാറ്റിംഗ്... ഏഷ്യാകപ്പില്‍ കുഞ്ഞന്മാരായ യു എ ഇയുടെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബൗളര്‍മാര്‍ കൊടുത്ത മുന്‍തൂക്കം അവര്‍ ബാറ്റിംഗില്‍ കളഞ്ഞുകുളിച്ചു. ശ്രീലങ്കയ്‌ക്കെതിരെയും ബൗളര്‍മാര്‍ ആവത് ശ്രമിച്ചിട്ടും ബാറ്റിംഗ് നിരയുടെ പരാജയം കാരണം യു എ ഇ കളി തോറ്റുപോയിരുന്നു.

ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത യു എ ഇയ്ക്ക് പിഴച്ചില്ല. ബംഗ്ലാദേശിനെ അവര്‍ 133 റണ്‍സിന് പിടിച്ചുകെട്ടി. തലേ ദിവസം ശ്രീലങ്കയെ 129 ല്‍ ഒതുക്കാനും യു എ ഇ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ എന്ത് ഫലം, മറുപടി ബാറ്റിംഗില്‍ പണി പാളി. വെറും 82 റണ്‍സിന് ഓളൗട്ട്. 51 റണ്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും തോറ്റ യു എ ഇയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.

മിതുന്‍ ടോപ് സ്‌കോറര്‍

മിതുന്‍ ടോപ് സ്‌കോറര്‍

ബംഗ്ലാദേശിന്റെ മുഹമ്മദ് മിതുനാണ് മത്സരത്തിലെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 47 റണ്‍സ്. സൗമ്യ സര്‍ക്കാര്‍ 21 റണ്‍സെടുത്തു.

മഹമ്മദുള്ള രക്ഷിച്ചു

മഹമ്മദുള്ള രക്ഷിച്ചു

അവസാന ഓവറുകളില്‍ മഹമ്മദുള്ള നടത്തിയ കടന്നാക്രമണമാണ് ബംഗ്ലാദേശിനെ പൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്. 27 പന്തിലായിരുന്നു മഹമ്മദുള്ളയുടെ 36 റണ്‍സ്. ഇരുപതാം ഓവറില്‍ മഹമ്മദുള്ള ഒറ്റയ്ക്ക് അടിച്ച 17 റണ്‍സ് ആണ് കളി തിരിച്ചത്. രണ്ട് വിക്കറ്റോടെ ബൗളിംഗിലും തിളങ്ങിയ മഹമ്മദുള്ളയാണ് മാന്‍ ഓഫ് ദ മാച്ച്.

ഷക്കീബ് ബാറ്റിംഗ് ഫോമൗട്ട്

ഷക്കീബ് ബാറ്റിംഗ് ഫോമൗട്ട്

ബംഗ്ലാദേശിന്റെ പ്രധാന താരം ഷക്കീബ് അല്‍ ഹസന്റെ ബാറ്റിംഗ് ഫോമൗട്ട് തുടരുന്നു. 13 റണ്‍സാണ് ഇന്നലത്തെ സമ്പാദ്യം. ബൗളിംഗില്‍ പക്ഷേ 2 വിക്കറ്റ് വീഴ്ത്തി

അച്ചടക്കമുള്ള ബൗളിംഗ്

അച്ചടക്കമുള്ള ബൗളിംഗ്

മികച്ച ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ മുര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന്‍, ഷക്കീബ്, മഹമ്മദുള്ള എന്നിവരെല്ലാം രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

യു എ ഇ ഇനി എങ്ങോട്ട്

യു എ ഇ ഇനി എങ്ങോട്ട്

ബാറ്റിംഗിലെ വീഴ്ചകളാണ് യു എ ഇയുടെ പ്രശ്‌നം. ഏത് ബാറ്റിംഗ് നിരയെയും തങ്ങള്‍ പിടിച്ചുകെട്ടുമെന്ന പ്രതീതി ബൗളിംഗില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കും പാകിസ്താനും എതിരെയാണ് അവരുടെ ബാക്കിയുള്ള കളികള്‍.

Story first published: Saturday, February 27, 2016, 9:07 [IST]
Other articles published on Feb 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+