Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ കമ്പക്കെട്ടില്‍ ബംഗ്ലാദേശ് വിറച്ചു... ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് കിരീടം!

മിര്‍പൂര്‍: ധോണിയുടെ തല വെട്ടി ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ കയ്യില്‍ കൊടുത്ത ആരാധകന്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും. വിജയപ്രതീക്ഷയുമായി പൊരുതിയ ബംഗ്ലാദേശിനെ വെറും ആറ് പന്തില്‍ 20 റണ്‍സടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഞെട്ടിച്ചുകളഞ്ഞു. 13 പന്തില്‍ 19 റണ്‍സ് വേണം എന്ന നിലയില്‍ ക്രീസിലെത്തിയ ധോണി വെറും 6 പന്തില്‍ കളി തീര്‍ത്തു. ഏഴ് പന്തും എട്ട് വിക്കറ്റും ബാക്കി.

മഴമൂലം 15 ഓവറായി ചുരുങ്ങിയ മത്സരത്തില്‍ ടോസ് നേടിയത് മുതല്‍ ഭാഗ്യവും കളിയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. എങ്കിലും പോരാടാന്‍ തന്നെയായിരുന്നു ബംഗ്ലാദേശിന്റെ തീരുമാനം. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബംഗ്ലാ താരങ്ങള്‍ ഫൈനലിലും പൊരുതിനോക്കി. എന്നാല്‍ ധവാന്‍, കോലി, ധോണി, അശ്വിന്‍, ഭുമ്ര എന്നിവരുടെ മികവില്‍ ഇന്ത്യ ആറാമത്തെ ഏഷ്യാകപ്പ് കിരീടവും കൈക്കലാക്കി... കളിയുടെ വിശേഷങ്ങളിലേക്ക്....

ധോണിയോട് കളിക്കല്ലേ

ധോണിയോട് കളിക്കല്ലേ

സാധാരണ ആറാമതും ഏഴാമതും ഒക്കെ ഇറങ്ങുന്ന ധോണി ഫൈനലില്‍ നാലാമനായി ക്രീസിലെത്തി. ആറ് പന്തില്‍ 20 റണ്‍സടിച്ച് കളിയും തീര്‍ത്തു. രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ സഹിതമാണ് ധോണി 20 റണ്‍സടിച്ചത്. കളി തീര്‍ത്തതും സിക്‌സറടിച്ച് തന്നെ.

കോലി മിസ്റ്റര്‍ റിലയബ്ള്‍

കോലി മിസ്റ്റര്‍ റിലയബ്ള്‍

ഇന്ത്യയുടെ മിസ്റ്റര്‍ റിലയബ്ള്‍ വിരാട് കോലി ഒരു വശത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. 121 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ ഇന്ത്യയ്ക്ക് വേണ്ടി കോലിയുടെ സംഭാവന 28 പന്തില്‍ 41 റണ്‍സ്. 5 ഫോറുകള്‍

അടിത്തറയിട്ട് ധവാന്‍

അടിത്തറയിട്ട് ധവാന്‍

ഓപ്പണര്‍ ശിഖര്‍ ധവാന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 44 പന്തില്‍ 9 ഫോറും 1 സിക്‌സും സഹിതം 63 റണ്‍സടിച്ച ധവാന്‍ കോലിക്കൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്

പാവം അല്‍ അമീന്‍

പാവം അല്‍ അമീന്‍

തുടക്കത്തില്‍ രണ്ടോവര്‍ കത്തിച്ചെറിഞ്ഞ ഫാസ്റ്റ് ബൗളര്‍ അല്‍ അമീനെയാണ് പത്തൊമ്പതാം ഓവറില്‍ ധോണി അടിച്ച് പറത്തിയത്. 5 പന്തില്‍ അല്‍ അമീന്‍ 19 റണ്‍സ് വഴങ്ങി. ഫൈനലില്‍ പരാജയമായെങ്കിലും ബംഗ്ലാദേശിന് അഭിമാനിക്കാവുന്ന കണ്ടെത്തലാണ് അല്‍ അമീന്‍ ഹുസൈന്‍.

പരാജയമായത് ഷക്കീബ്

പരാജയമായത് ഷക്കീബ്

പരിചയസമ്പന്നനായ ഷക്കീബ് അല്‍ ഹസന്റെ പരാജയമാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. രണ്ടോവറില്‍ ഷക്കീബ് 26 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ബാറ്റിംഗില്‍ മികച്ച തുടക്കം കിട്ടിയിട്ടും 21 റണ്‍സില്‍ പുറത്താകുകയും ചെയതു

മഹമ്മദുള്ള വൈകിയെത്തി പക്ഷേ..

മഹമ്മദുള്ള വൈകിയെത്തി പക്ഷേ..

ബംഗ്ലാദേശിന് പൊരുതാനുള്ള സ്‌കോര്‍ ഉണ്ടാക്കിയത് ഏഴാമനായി എത്തിയ മഹമ്മദുള്ളയാണ.് വെറും 13 പന്തില്‍ 2 വീതം ഫോറും സിക്‌സും അടിച്ച മഹമ്മദുള്ള 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌ട്രൈക്ക് റേറ്റ് 253ന് മേല്‍.

സാബിര്‍ മാന്‍ ഓഫ് ദ സീരിസ്

സാബിര്‍ മാന്‍ ഓഫ് ദ സീരിസ്

32 റണ്‍സെടുത്ത് സാബിര്‍ റഹ്മാന്‍ ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യയുടെ കോലിയെ പിന്തള്ളി സാബിര്‍ ഏഷ്യാകപ്പിലെ മികച്ച താരവുമായി.

അവിശ്വസനീയം ഈ ഭുമ്ര

അവിശ്വസനീയം ഈ ഭുമ്ര

ഫൈനലില്‍ പന്ത് കൊണ്ട് ഇന്ത്യയുടെ താരമായത് യുവ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്ര. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുമ്ര 1 വിക്കറ്റും വീഴ്ത്തി. കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ഭുമ്രയുടെ യോര്‍ക്കറുകള്‍ക്കും ബംഗ്ലാദേശിന് മറുപടി ഉണ്ടായിരുന്നില്ല.

അശ്വിന്‍ പതിവ് പോലെ

അശ്വിന്‍ പതിവ് പോലെ

ബൗളിംഗ് ഓപ്പണ്‍ ചെയ്ത അശ്വിനും മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നോവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത അശ്വിന്‍ 1 വിക്കറ്റെടുത്തപ്പോള്‍ നെഹ്‌റയും പാണ്ഡ്യയും കുറച്ചധികം റണ്‍ വഴങ്ങി.

Story first published: Monday, March 7, 2016, 9:52 [IST]
Other articles published on Mar 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+