Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറി, പാകിസ്താന്‍ പുറത്ത്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശ് - ഇന്ത്യ ഫൈനല്‍!

മിര്‍പൂര്‍: തട്ടുപൊളിപ്പന്‍ പ്രകടനത്തോടെ ബംഗ്ലാദേശ് ചിരവൈരികളായ പാകിസ്താനെ നിശബ്ദരാക്കി. ഫാസ്റ്റ് ബൗളിംഗിന്റെയും ബാറ്റിംഗ് നിരയുടെയും പെരുമായി എത്തിയ പാകിസ്താനെ 5 വിക്കറ്റിനാണ് ആതിഥേയരായ ബംഗ്ലാദേശ് തോല്‍പിച്ചുവിട്ടത്. നാലില്‍ മൂന്ന് കളികള്‍ ജയിച്ച് ബംഗ്ലാദേശ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി. ഇന്ത്യ നേരത്തെ ഫൈനലില്‍ എത്തിയിരുന്നു.

മറുവശത്ത് പാകിസ്താന് ഇത് ദയനീയമായ ഏഷ്യാകപ്പായി. ആദ്യകളിയില്‍ ഇന്ത്യയില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന അവര്‍ ബംഗ്ലാദേശിനോടും കൂടി തോറ്റതോടെ ഫൈനല്‍ കാണാതെ പുറത്തായി. പാകിസ്താന്‍ തോറ്റതോടെ ഒരു കളി ബാക്കിനില്‍ക്കേ ലങ്കയും പുറത്തായി. മിര്‍പൂരില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനെ കാത്തിരുന്നത് അപ്രതീക്ഷിതമായ അടികളായിരുന്നു. അതിങ്ങനെ..

അല്‍ അമീന്‍ തകര്‍ക്കുന്നു

അല്‍ അമീന്‍ തകര്‍ക്കുന്നു

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ റണ്ണെടുക്കാന്‍ വിടാതെ ശരിക്കും കെട്ടിയിട്ടു ബംഗ്ലാ ബൗളര്‍മാര്‍. ഒമ്പതാമത്തെ ഓവറില്‍ നാലാമനായി ഉമര്‍ അക്മല്‍ പുറത്താകുമ്പോള്‍ പാകിസ്താന്റെ സ്‌കോര്‍ വെറും 28 റണ്‍സ്.

രക്ഷിച്ചത് സര്‍ഫ്രാസ്

രക്ഷിച്ചത് സര്‍ഫ്രാസ്

42 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്ത് സര്‍ഫ്രാസ് അഹമ്മദിന്റെ ബാറ്റിംഗ് കൂടി ഇല്ലായിരുന്നെങ്കില്‍ പാകിസ്താന്‍ 129 റണ്‍സിലും എത്തില്ലായിരുന്നു.

മാലിക്കിന്റെ പിന്തുണ

മാലിക്കിന്റെ പിന്തുണ

41 റണ്‍സുമായി ഷോയിബ് മാലിക് സര്‍ഫ്രാസിന് നല്ല പിന്തുണ നല്‍കി. 8.2 ഓവറില്‍ ഈ കൂട്ടുകെട്ട് ചേര്‍ത്ത 70 റണ്‍സാണ് പാക് ഇന്നിംഗ്‌സിന്റെ കാതല്‍

ഈ പരാജയം പണിയായി

ഈ പരാജയം പണിയായി

എന്നാല്‍ മാലിക്കിന് പിന്നാലെ എത്തിയ ഷാഹിദ് അഫ്രീദി റണ്‍സെടുക്കാതെ പുറത്തായത് പാകിസ്താന് വീണ്ടും തിരിച്ചടിയായി. അല്ലായിരുന്നെങ്കില്‍ കുറച്ചുകൂടി ഭേദപ്പെട്ട സ്‌കോറിലെത്താന്‍ പാകിസ്താന് കഴിഞ്ഞേനെ.

എല്ലാം സര്‍ക്കാര്‍

എല്ലാം സര്‍ക്കാര്‍

48 റണ്‍സെടുത്ത് സൗമ്യ സര്‍ക്കാറാണ് ബംഗ്ലാദേശിന്റെ മറുപടി നയിച്ചത്. ഒരു പന്തിന് 1 റണ്‍ നിരക്കിലായിരുന്നു സര്‍ക്കാരിന്റെ ബാറ്റിംഗ്. മാന്‍ ഓഫ് ദ മാച്ചും സര്‍ക്കാര്‍ തന്നെ.

ആമിര്‍ വീണ്ടും

ആമിര്‍ വീണ്ടും

ഇന്ത്യയ്‌ക്കെതിരെ മൂന്ന് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റോടെ ബംഗ്ലാദേശിനെയും ഞെട്ടിച്ചു. പക്ഷേ പാകിസ്താന് ജയിക്കാന്‍ അത് മതിയായിരുന്നില്ല എന്ന് മാത്രം

മഹമ്മദുള്ള

മഹമ്മദുള്ള

ബംഗ്ലാദേശിന് വേണ്ടി വിജയറണ്‍ നേടിയ മഹമ്മദുള്ളയുടെ സന്തോഷം

ആവേശം വാനോളം

ആവേശം വാനോളം

പാകിസ്താനെ തോല്‍പിച്ച് ഫൈനലില്‍ പ്രവേശിച്ച ബംഗ്ലാദേശ് ടീമിന്റെ ആവേശം

Story first published: Thursday, March 3, 2016, 10:39 [IST]
Other articles published on Mar 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+