ഇന്ത്യ പേടിച്ചു വിറച്ചു, മുംബൈ ഇന്ത്യന്‍സ് രക്ഷിച്ചു, ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം!
മിര്‍പൂര്‍: രണ്ടാഴ്ച മുമ്പ് പുനെയില്‍ ശ്രീലങ്കയോട് കിട്ടിയത് പോലെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയെ കാത്തിരുന്നത്. പെരുമയൊന്നും ഇല്ലാതെ വന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര 1 ന് 4ലേക്കും 2 ന് 22ലേക്കും പരുങ്ങി. റെയ്‌നയും യുവരാജും കൂടി കൂടാരം കയറി തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ രക്ഷിച്ചത് ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങള്‍.
തട്ടുപൊളിപ്പന്‍ 83 റണ്‍സുമായി രോഹിത് ശര്‍മ ഒരറ്റം കാത്തപ്പോള്‍ ഐ പി എല്‍ ക്യാപ്റ്റന് പറ്റിയ കൂട്ടാളിയായി യുവ താരം ഹര്‍ദീക് പാണ്ഡ്യ. പാണ്ഡ്യ 31 റണ്‍സെടുത്തു. അവസാന പന്ത് സിക്‌സറിന് പറത്തി ധോണി ഇന്ത്യയ 166ല്‍ എത്തിച്ചു. സ്വയം കുഴിച്ച ഫാസ്റ്റ് ബൗളിംഗ് കുഴിയില്‍ വീണ് കൂപ്പുകുത്തിയ ബംഗ്ലാദേശിന് തട്ടിയും മുട്ടിയും 121 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ. കളിയുടെ വിവരങ്ങളും ചിത്രങ്ങളും...

രോഹിത് ക്ലാസ്, എലഗന്‍സ്
55 പന്ത്. 83 റണ്‍സ്. 7 ഫോര്‍, 3 സിക്‌സ്.. ടിപ്പിക്കല്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ്. ബാറ്റിംഗിനെ അത്രയൊന്നും സഹായിക്കാത്ത മിര്‍പൂരില്‍ ക്ഷമയോടെ കാത്തിരുന്നാണ് രോഹിത് റണ്‍സ് എടുത്തത്. ഇടയില്‍ കളിച്ച ചില ഷോട്ടുകളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോര.

നെഹ്‌റ വീഞ്ഞ് പോലെ
പ്രായം കൂടും തോറും വീര്യവും കൂടുന്ന വീഞ്ഞ് പോലെയാണ് നെഹ്‌റ. 4 ഓവറില്‍ 23 റണ്‍സിന് 3 വിക്കറ്റ്. നെഹ്‌റയുടെ ആദ്യ രണ്ട് ഓവറുകള്‍ ശരിക്കും അണ്‍ പ്ലെയബിള്‍ ആയിരുന്നു.

ഹര്‍ദീക് വരുന്നു
മുംബൈ ഇന്ത്യന്‍സിന്റെ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയുടെ ദിവസമായിരുന്നു ഇന്നലെ. 18 പന്തില്‍ 31 റണ്‍സെടുത്ത ഹര്‍ദീക് 4 ഓവറില്‍ 23 റണ്‍സിന് 1 വിക്കറ്റും വീഴ്ത്തി.

ധവാന്‍ ചതിക്കല്ലേ
ലോകകപ്പ് അടുത്തുവരികയാണ്. രഹാനെയെ പോലെ ഒരു കളിക്കാരനെ പുറത്തിരുത്തിയാണ് ടീമില്‍ കളിക്കുന്നത് എന്ന ബോധമെങ്കിലും വേണ്ടേ.. ധവാന്റെ അക്കൗണ്ടില്‍ മറ്റൊരു പരാജയം കൂടി. 4 പന്തില്‍ 2 റണ്‍സ്.

കോലിക്ക് ഓള്‍ ഈസ് നോട്ട് വെല്‍
ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ വിശ്രമിച്ച് തിരിച്ചുവന്ന കോലിക്ക് അത്ര സുഖകരമായില്ല കളി. 12 പന്തില്‍ ഒരു ഇന്‍സൈഡ് എഡ്ജ് വഴി കിട്ടിയ ഒരു ഫോറും 8 റണ്‍സുകളുമായിരുന്നു കോലിയുടെ സമ്പാദ്യം

അടിച്ച് ഔട്ടാകാന്‍ റെയ്‌ന
ക്രീസിലെത്തിയത് മുതല്‍ എങ്ങനെയെങ്കിലും അടിച്ച് ഔട്ടാകാനുള്ള വ്യഗ്രതയിലായിരുന്നു സുരേഷ് റെയ്‌ന. അനാവശ്യമായ ഒരു ഷോട്ടിലൂടെ തന്നെ പുറത്താകുകയും ചെയ്തു. സംഭാവന 13 പന്തില്‍ 13.

യുവി ഇന്‍ ടച്ച്
രോഹിതിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് യുവരാജ് ഔട്ടായത്. 16 പന്തില്‍ 1 ഫോര്‍ അടക്കം 15 റണ്‍സ്.

ധോണി ഫിനിഷ് ചെയ്തു
ഇന്ത്യന്‍ ഇന്നംഗ്‌സ് ഫിനിഷ് ചെയ്തത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. രണ്ടേ രണ്ട് പന്തില്‍ 8 റണ്‍സ്. അതിലൊരു സിക്‌സും.

കൂട്ടായ ശ്രമം അനായാസ ജയം
ഏഷ്യാകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയ ശേഷം ഇന്ത്യന്‍ ടീം. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications