Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ഫൈനല്‍ റിഹേഴ്‌സല്‍; എതിരാളികള്‍ അഫ്ഗാനിസ്താന്‍... ടീമില്‍ മാറ്റങ്ങളുണ്ടാവും

തലയുയർത്തി മടങ്ങാൻ അഫ്ഗാനിസ്ഥാൻ | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിനു മുന്നോടിയായുള്ള റിഹേഴ്‌സലിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. വമ്പന്‍മാരെ ഞെട്ടിച്ച് കൈയ്യടി നേടിയ അഫ്ഗാനിസ്താനാണ് സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളി.

സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മല്‍സരഫലം ഇന്ത്യക്ക് പ്രസക്തമല്ല. വൈകീട്ട് അഞ്ചിന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാന്‍ പോര് അരങ്ങേറുന്നത്.

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ... തലയുഴര്‍ത്തി മടങ്ങാന്‍ അഫ്ഗാന്‍

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ... തലയുഴര്‍ത്തി മടങ്ങാന്‍ അഫ്ഗാന്‍

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ പടനയിക്കുന്ന ഇന്ത്യ അഫ്ഗാനെതിരേ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇന്ത്യയും അഫ്ഗാനിസ്താനും നേര്‍ക്കുനേര്‍ വരുന്നത്.

നേരത്തെ, ഗ്രൂപ്പ്ഘട്ടത്തില്‍ ഹോങ്കോങിനെയും പാകിസ്താനെയും തോല്‍പ്പിച്ച ഇന്ത്യ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും റിപ്ലേയില്‍ പാകിസ്താനെയും തകര്‍ത്തുവിട്ടിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഏക ടീം കൂടിയാണ് രോഹിത്പ്പട.

അതേസമയം, മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ചാംപ്യന്‍മാരായാണ് അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറിലേക്ക് ടിക്കറ്റെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേയും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബംഗ്ലാദേശിനെയും തകര്‍ത്തുവിട്ടായിരുന്നു അഫ്ഗാന്റെ കുതിപ്പ്.

എന്നാല്‍, സൂപ്പര്‍ ഫോറിലെ രണ്ട് മല്‍സരങ്ങളിലും അഫ്ഗാനിസ്താന് തോല്‍വി വഴങ്ങേണ്ടിവന്നു. സൂപ്പര്‍ ഫോറില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താനെതിരേയും ബംഗ്ലാദേശിനെതിരേയും അവസാനം വരെ പോരാടിയാണ് അഫ്ഗാന്‍ തോല്‍വി സമ്മതിച്ചത്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും തോറ്റതിനാല്‍ അഫ്ഗാന്‍ നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. എങ്കിലും ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യയെ ഞെട്ടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അഫ്ഗാന്‍ പട.

ടീമില്‍ മാറ്റങ്ങളുണ്ടാവും

ടീമില്‍ മാറ്റങ്ങളുണ്ടാവും

മല്‍സരഫലം പ്രസക്തമല്ലാത്തതിനാല്‍ അഫ്ഗാനെതിരേ പല താരങ്ങള്‍ക്കും അവസരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ടീമിലുള്‍പ്പെട്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഒരു മല്‍സരം പോലും കളിക്കാത്ത താരങ്ങളെ വരെ ഇന്ത്യ ഇന്ന് അണിനിരയ്ക്കുമെന്നാണ് റിപോര്‍ട്ട്.

ശിഖര്‍ ധവാനു പകരം ലോകേഷ് രാഹുലും ഭുവനേശ്വര്‍ കുമാറിനു പകരം സിദ്ദാര്‍ഥ് കൗളും ജസ്പ്രിത് ബുംറയ്ക്കു പകരം ഖലീല്‍ അഹ്മദും പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കായി ഇന്ന് കളിച്ചേക്കും. ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

ഇതില്‍ ഖലീല്‍ അഹ്മദിനു മാത്രമാണ് ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തിലെങ്കിലും ഇന്ത്യ അവസരം നല്‍കിയത്. പാണ്ഡെ, രാഹുല്‍, കൗള്‍ എന്നിവര്‍ക്ക് കഴിഞ്ഞ നാല് മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. മഹേന്ദ്രസിങ് ധോണിക്കു വിശ്രമം നല്‍കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ നാല് മല്‍സരങ്ങളിലും അവസരം ലഭിച്ച ദിനേഷ് കാര്‍ത്തിക് വിക്കറ്റ്കീപ്പര്‍ റോള്‍ കൂടി വഹിക്കും.

അഫ്ഗാനിസ്താന്‍ ടീമിലും മാറ്റങ്ങളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. ഇടംകൈയ്യന്‍ സീമര്‍ സയ്ദ് ഷിര്‍സാദും 18 കാരനായ വലംകൈയ്യന്‍ പേസര്‍ വഫാദര്‍ മൊമന്‍ദും ഇന്ന് അഫ്ഗാനിസ്താനു വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയേക്കും.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍/ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എംഎസ് ധോണി/ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍/സിദ്ദാര്‍ഥ് കൗള്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ/ഖലീല്‍ അഹ്മദ്, യുസ്‌വേന്ദ്ര ചഹാല്‍.

അഫ്ഗാനിസ്താന്‍: മുഹമ്മദ് ഷഹ്‌സാദ്, ഇഹ്‌സാനുല്ല/മുനിര്‍ അഹ്മദ്, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍ (ക്യാപ്റ്റന്‍), ഹസ്മത്തുല്ല സദ്രാന്‍, ഗുല്‍ബാദിന്‍ നയ്ബ്/സയ്ദ് ഷിര്‍സാദ്, റാഷിദ് ഖാന്‍, അഫ്ത്താബ് ആലം/വഫ്ദാര്‍ മൊമന്‍ദ്്, മുജീബുറഹ്മാന്‍.

Story first published: Tuesday, September 25, 2018, 11:24 [IST]
Other articles published on Sep 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+