വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഇന്ത്യക്ക് എന്ത് പാകിസ്താന്‍... യുഎഇയില്‍ കപ്പുയര്‍ത്തുക രോഹിത്പ്പട തന്നെ!!!

ഏഷ്യാ കപ്പില്‍ എതിരാളികളെ തരിപ്പണമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ നിറംമങ്ങിയ വിജയം സ്വന്തമാക്കിയ ഇന്ത്യ പിന്നീട് എതിരാളികളെയും വിമര്‍ശകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ ചാംപ്യന്‍മാരും അയല്‍ക്കാരുമായ പാകിസ്താനെ നിലംതൊടിക്കാതെയാണ് രോഹിത്പ്പട വിജയക്കുതിപ്പ് നടത്തുന്നത്. രണ്ട് തവണയും പാകിസ്താന്‍ നേര്‍ക്കേര്‍ വന്നപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് വാശിയേറിയ പോരാട്ടമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്ന ഇന്ത്യ പാകിസ്താനെ നാണംകെടുത്തി വിജയഗാഥ രചിക്കുകയായിരുന്നു.

ഇന്ത്യക്ക് എന്ത് പാകിസ്താന്‍

ഇന്ത്യക്ക് എന്ത് പാകിസ്താന്‍

ഹോങ്കോങിനെതിരേ നിറംമങ്ങിയ വിജയവുമായി തുടങ്ങിയ ഇന്ത്യ ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം മല്‍സരത്തില്‍ പാകിസ്താനെ നിഷ്പ്രഭമാക്കുകയായിരുന്നു. എട്ട് വിക്കറ്റിനാണ് മല്‍സരത്തില്‍ പാക് പടയെ ഇന്ത്യ തകര്‍ത്തുവിട്ടത്.

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേയും ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം ആഘോഷിച്ച ഇന്ത്യ ക്ലാസിക്ക് റിപ്ലേയില്‍ വീണ്ടും പാകിസ്താനെ കാഴ്ചക്കാരാക്കി. ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് രോഹിതും സംഘവും പാകിസ്താനെതിരേ നേടിയത്.

തോല്‍വിയറിയാതെ രോഹിത്പ്പട

തോല്‍വിയറിയാതെ രോഹിത്പ്പട

ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് നിലവിലെ ജേതാക്കളായ ഇന്ത്യ. കളിച്ച നാല് മല്‍സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഹോങ്കോങിനെതിരേ മാത്രമാണ് ഇന്ത്യന്‍ വിജയത്തിന് മാറ്റുകുറച്ചത്. ഹോങ്കോങിനെതിരായ മല്‍സരത്തിനു ശേഷമുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പലിശയടക്കം മറുപടി നല്‍കുന്ന ഇന്ത്യയെയാണ് പിന്നീട് കാണാനായത്.

ഫൈനലുറപ്പിച്ച് ടീം ഇന്ത്യ

ഫൈനലുറപ്പിച്ച് ടീം ഇന്ത്യ

ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോറില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കേ തന്നെ ഇന്ത്യ കലാശപ്പോരിനുള്ള ടിക്കറ്റെടുത്ത് കഴിഞ്ഞു. നാളെ അഫ്ഗാനിസ്താനെതിരേയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മല്‍സരം.

ഈ മാസം 28ന് നടക്കുന്ന ഫൈനലില്‍ പാകിസ്താനോ ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 26ന് പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് ഫൈനലിലേക്ക് മുന്നേറാം.

ടോട്ടല്‍ ക്രിക്കറ്റ് കളിച്ച് ഇന്ത്യയുടെ കുതിപ്പ്

ടോട്ടല്‍ ക്രിക്കറ്റ് കളിച്ച് ഇന്ത്യയുടെ കുതിപ്പ്

ടൂര്‍ണമെന്റില്‍ മല്‍സരത്തിലെ സകല മേഖലയിലും ആധിപത്യം നടത്തിയാണ് രോഹിത് നയിക്കുന്ന ഇന്ത്യ കുതിപ്പ് നടത്തുന്നത്. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഏറ്റവും മികച്ച പ്രകടനങ്ങളാണ് മല്‍സരങ്ങളില്‍ കാഴ്ചവയ്ക്കുന്നത്.

പാകിസ്താനെതിരായ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യം തന്നെ പുലര്‍ത്തി. സൂപ്പര്‍ ഫോറില്‍ ജസ്പ്രിത് ബുംറയും യുസ്‌വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പാകിസ്താനെ മികച്ച സ്‌കോറില്‍ നിന്ന് അകറ്റി.

ബാറ്റിങില്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാനും രോഹിത് ശര്‍മയും പാക് ബൗളര്‍മാര്‍ക്ക് യാതൊരു പഴുതും നല്‍കാതെ അടിച്ചൊതുക്കുകയായിരുന്നു. മല്‍സരത്തില്‍ ഇരുവരും സെഞ്ച്വറിയുമായി പാക് ബൗളര്‍മാരെ കണ്ണീരിലാഴ്ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയാണ് ഇന്ത്യ ആഘോഷിച്ചത്.

കിരീടം ഇന്ത്യക്ക് തന്നെ!!!

കിരീടം ഇന്ത്യക്ക് തന്നെ!!!

ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്കു യാതൊരു പഴുതും നല്‍കാതെ കുതിക്കുന്ന ഇന്ത്യ തുടര്‍ച്ചയായ രണ്ടാം കിരീടത്തിനരികിലാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത് തടയണമെങ്കില്‍ ഫൈനലില്‍ ഇനി അദ്ഭുതം തന്നെ സംഭവിക്കണം. പക്ഷേ, ടൂര്‍ണമെന്റില്‍ ഇന്ത്യ കാഴ്ചവയ്ക്കുന്ന ഇപ്പോഴത്തെ പ്രകടനം കണ്ട് എതിരാളികള്‍ തന്നെ തലയില്‍ കൈവച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിലെ മികച്ച പ്രകടനം ഏകദിന റാങ്കിങിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കിയേക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നിലായി രണ്ടാം റാങ്കിലാണ് ഇന്ത്യ.

<strong>ഏഷ്യാ കപ്പ് ദുരന്തം വിനയായി, ലങ്കന്‍ തലപ്പത്ത് അഴിച്ചുപണി... നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു!</strong>ഏഷ്യാ കപ്പ് ദുരന്തം വിനയായി, ലങ്കന്‍ തലപ്പത്ത് അഴിച്ചുപണി... നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു!

Story first published: Monday, September 24, 2018, 12:32 [IST]
Other articles published on Sep 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X