മലിംഗ 14 റണ്‍സിന് ജയിപ്പിച്ചു; ശ്രീലങ്ക യുഎഇയെ കൊതിപ്പിച്ച് കടന്നുകളഞ്ഞു...
മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ യു എ ഇ ശ്രീലങ്കയോട് പൊരുതിത്തോറ്റു. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ ശരിക്കും ഞെട്ടിച്ച ശേഷമാണ് കുഞ്ഞന്മാരായ യു എ ഇ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 129 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് പറ്റി. ബ്രേക്കിന് പിരിയുമ്പോള്‍ കളി യു എ ഇയുടെ കയ്യില്‍ എന്ന് കളി കണ്ട എല്ലാവരും കരുതി.
എന്നാല്‍ ലസിത് മലിംഗ എന്ന ട്വന്റി 20 സ്‌പെഷലിസ്റ്റ് യു എ ഇയുടെ പ്രതീക്ഷകളെ കശക്കിയെറിഞ്ഞു. ഒന്നാം ഓവറില്‍ 2 വിക്കറ്റ്. ആകെ 4 വിക്കറ്റ്. 10 റണ്‍സിന് 3 വിക്കറ്റുമായി കുലശേഖരയും ഒപ്പത്തിനൊപ്പം നിന്നതോടെ യു എ ഇ ശരിക്കും വിരണ്ടു. 9 വിക്കറ്റിന് 115 റണ്‍സിലെത്താനേ അവര്‍ക്ക് പറ്റിയുള്ളൂ. തോറ്റെങ്കിലും ഇന്ത്യ അടക്കമുള്ള വല്യേട്ടന്മാര്‍ക്ക് ഒരു മുന്നറിയിപ്പാണ് യു എ ഇ ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തരുന്നത്...

മലിംഗ ഇതെന്തൊര് ഏറ്
നാലോവറില്‍ 26 റണ്‍സിന് 4 വിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരെ എളുപ്പം ജയിക്കാമെന്ന് പ്രതീക്ഷിച്ച് ബാറ്റ് ചെയ്യാനിറങ്ങിയ യു എ ഇയ്ക്ക് ഒന്നാമത്തെ ഓവറില്‍ തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടി. അതും രണ്ട് വട്ടം.

കുലശേഖര ഒപ്പത്തിനൊപ്പം
നാലോവറില്‍ 10 റണ്‍സിന് 3 വിക്കറ്റ്. അതില്‍ ഒരു മെയ്ഡനും. മലിംഗയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ബൗളിംഗ് പ്രകടനമാണ് കുലശേഖരയും നടത്തിയത്

ഹെറാത്തിന് 2 വിക്കറ്റ്
ഫാസ്റ്റ് ബൗളര്‍മാരുടെ തട്ടുപൊളിപ്പന്‍ പ്രകടനത്തിനിടെ രണ്ട് സ്വന്തമാക്കി രംഗണ ഹെറാത്തും തിളങ്ങി. ഷൈമാന്‍ അന്‍വറിനെ പുറത്താക്കിയ ഹെറാത്തിന്റെ സന്തോഷം

ഷൈമാന്റെ ഒരു ഷോട്ട് നോക്കൂ
യു എ ഇ നിരയിലെ സൂപ്പര്‍ സ്റ്റാറായ ഷൈമാന്‍ അന്‍വറിന്റെ ഒരു ഷോട്ട്. 13 റണ്‍സെടുക്കാനെ ഷൈമാന് കഴിഞ്ഞുള്ളൂ.

ബൗളിംഗ് കിടിലം
യു എ ഇയുടെയും ബൗളിംഗ് അതിമനോഹരമായിരുന്നു. നിലവിലെ ചാമ്പ്യന്മാരെ വെറും 129 ല്‍ ഒതുക്കാന്‍ അവര്‍ക്ക് സാധിച്ചു

ദില്‍ഷന്റെ ഷോട്ട്
27 റണ്‍സെടുത്ത ദില്‍ഷന്റെ ഒരു ഷോട്ട്. 50 റണ്‍സെടുത്ത ചാന്ദിമലിനൊപ്പം 68 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി ദില്‍ഷന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications