വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ലങ്കന്‍ വിപ്ലവം', ഇത് ചങ്കുറപ്പിന്റെ ജയം, സിംഹള വീര്യം കെട്ടടങ്ങിയില്ല, എല്ലാ റെക്കോഡുകളുമിതാ

ടൂര്‍ണമെന്റില്‍ അഫ്ഗാനോട് തോറ്റ് തുടങ്ങിയവര്‍ കിരീടം കൊണ്ടാണ് മടങ്ങിപ്പോവുന്നത്

1

ഏഷ്യാ കപ്പിന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സിംഹള വീര്യം പാകിസ്താനെ നാണംകെടുത്തിയിരിക്കുകയാണ്. കലുഷിതമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് ശ്രീലങ്ക ഇത്തവണ കപ്പിലേക്കെത്തിയത്. ടൂര്‍ണമെന്റില്‍ അഫ്ഗാനോട് തോറ്റ് തുടങ്ങിയവര്‍ കിരീടം കൊണ്ടാണ് മടങ്ങിപ്പോവുന്നത്. ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്നതായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ ആഭ്യന്തര കലാപത്തെത്തുടര്‍ന്നാണ് ടൂര്‍ണമെന്റ് യുഎഇയിലേക്ക് പറിച്ചു നടേണ്ടി വന്നത്.

പ്രവചനങ്ങളില്‍ ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീട സാധ്യതയില്ലായിരുന്നുവെന്ന് പറയാം. ഇന്ത്യ-പാകിസ്താന്‍ ഫൈനലാണ് കൂടുതലാളുകളും സ്വപ്‌നം കണ്ടത്. അതിന് ആരാധകരെ തെറ്റുപറയാനുമാവില്ല. ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശരിയായി പരിശീലനം പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ശ്രീലങ്ക. ഇവിടെ നിന്നാണ് അവര്‍ കിരീടത്തിലേക്കെത്തിയത്. ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ശ്രീലങ്ക തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഇത് അവരുടെ ചങ്കുറപ്പിന്റെ ജയമാണെന്ന് പറയാതിരിക്കാനാവില്ല.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാIND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

1

ഫൈനലില്‍ സാഹചര്യങ്ങള്‍ പാകിസ്താന് അനുകൂലമായിരുന്നു. ശ്രീലങ്കയെക്കാള്‍ പാകിസ്താന് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവുന്ന പിച്ചാണ് ദുബായിലേത്. ടോസ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെടുകയും ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്തതോടെ പാകിസ്താന്‍ വിജയം ഉറപ്പിച്ചു. എന്നാല്‍ ബനുക രാജപക്‌സെയുടെ (71*) ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ 171 എന്ന മാന്യമായ വിജയലക്ഷ്യം പാകിസ്താന് മുന്നില്‍ വെക്കാന്‍ ശ്രീലങ്കയ്ക്കായി. മറുപടിക്കിറങ്ങിയ പാകിസ്താന്റെ പേരുകേട്ട ബാറ്റിങ് നിരയെ ശ്രീലങ്ക 147 റണ്‍സിനാണ് കൂടാരം കയറ്റിയത്.

ആദ്യത്തെ 10 ഓവറില്‍ അഞ്ച് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ നിന്നാണ് 170 എന്ന ടോട്ടലിലേക്ക് ശ്രീലങ്കയെത്തിയത്. മത്സരത്തിലെ താരമായത് രാജപക്‌സെയായിരുന്നു. ഒരു വശത്ത് വിക്കറ്റ് പോകുമ്പോഴും അദ്ദേഹം ഒറ്റയാള്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 157 സ്‌ട്രൈക്കറേറ്റിലായിരുന്നു രാജപക്‌സെയും പ്രകടനം.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

ടൂര്‍ണമെന്റിലെ താരമായത് ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണ്. 66 റണ്‍സും 9 വിക്കറ്റുമാണ് താരം നേടിയത്. കൂടുതല്‍ റണ്‍സ് നേടിയത് പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. 281 റണ്‍സാണ് പാക് വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിസ്വാന്‍ നേടിയത്. കൂടുതല്‍ വിക്കറ്റ് നേട്ടം ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറാണ് നേടിയത്. 11 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

3

കൂടുതല്‍ സിക്‌സര്‍ നേട്ടം അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുല്ല ഗുര്‍ബാസ് (12) നേടി. ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ ശ്രീലങ്ക പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും തുടര്‍ ജയം നേടി. 2014ന് ശേഷം ശ്രീലങ്ക തുടര്‍ച്ചയായി അഞ്ച് ടി20 മത്സരങ്ങള്‍ ജയിക്കുന്നത് ഇതാദ്യമായാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കയുടെ തിരിച്ചുവരവായി ഇതിനെ വിശേഷിപ്പിക്കാം.

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയമെന്ന് വിളിക്കുന്ന പാക് നായകന്‍ ബാബര്‍ അസം നിരാശപ്പെടുത്തിയ ടൂര്‍ണമെന്റായിരുന്നു ഇത്. ആറ് ഇന്നിങ്‌സില്‍ നിന്ന് 68 റണ്‍സാണ് ബാബര്‍ അസം നേടിയത്. 11.33 മാത്രം ശരാശരി. സ്‌ട്രൈക്കറേറ്റ് 107.93. 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫൈനലിലും പാകിസ്താനെ തളര്‍ത്തിയത് ബാബറിന്റെ മോശം ഫോമാണ്.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

4

ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായി താരം നാണംകെട്ടു. പാകിസ്താനെതിരേയായിരുന്നു രണ്ട് തവണയും അദ്ദേഹത്തിന് ഈ നാണക്കേട് നേരിടേണ്ടി വന്നത്. പാകിസ്താന്റെ ആസിഫ് അലിയും അവസാന രണ്ട് മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവസാന എട്ട് മത്സരത്തില്‍ ആദ്യമായാണ് ശ്രീലങ്ക റണ്‍സ് പ്രതിരോധിച്ച് ജയം നേടുന്നത്.

Story first published: Monday, September 12, 2022, 8:33 [IST]
Other articles published on Sep 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X