Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് പടിവാതിലില്‍; രോഹിത് ശര്‍മയ്ക്ക് പരിക്ക്

ധാക്ക: ലോകകപ്പ് ടി20 ക്രിക്കറ്റ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇടതുകാല്‍വിരലിന് വേദന അനുഭവപ്പെട്ടതിനാല്‍ രോഹിത്തിനെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയയാക്കി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആമിറിന്റെ പന്ത് കാലില്‍ കൊണ്ടതാണ് വിനയായത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ പന്താണ് രോഹിത്തിന്റെ കാലില്‍ കൊണ്ടത്. കടുത്ത എല്‍ബിഡബ്ലു അപ്പീലിനെ അതിജീവിച്ചെങ്കിലും രണ്ടാംപന്തില്‍തന്നെ രോഹിത് ശര്‍മ ഔട്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് കാല്‍വിരലിന് വേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ പ്രാഥമിക പരിശോധനയ്ക്കും എക്‌സറേ പരിശോധനയ്ക്കും വിധേയനാക്കി.

rohit-sharma

പരിക്ക് കടുപ്പമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഏഷ്യാകപ്പിലെ അടുത്ത മത്സരം രോഹിത് കളിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ മാനേജ്മന്റ് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മികച്ച ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും പേശിവലിവിനെ തുടര്‍ന്ന് ഏഷ്യാകപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ധോണിക്കുപകരം പാര്‍ഥിപ് പട്ടേലിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിന് മുന്‍പ് മികച്ച പരിശീലനമാകുമെന്നു കരുതിയാണ് ധോണി ടീമില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍, ബംഗ്ലാദേശിലെ പിച്ച് പരിശീലനത്തിന് അനുകൂലമല്ലെന്നാണ് ധോണിയുടെ വിമര്‍ശനം.

Story first published: Monday, February 29, 2016, 8:51 [IST]
Other articles published on Feb 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+