ഏഷ്യാ കപ്പ്: പാകിസ്താന്‍ ഇന്നിറങ്ങും; എതിരാളികള്‍ ഹോങ്കോങ്... അട്ടിമറി പ്രതീക്ഷിക്കാമോ?
ദുബയ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ കുഞ്ഞന്‍മാരായ ഹോങ്കോങിനെ നേരിടും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് മല്‍സരം.
ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടം കൂടിയാണിത്. പാകിസ്താന്‍, ഹോങ്കോങ് എന്നിവര്‍ക്കു പുറമേ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയാണ് ഗ്രൂപ്പ് എയിലെ മറ്റൊരു ടീം. ചൊവ്വാഴ്ച ഹോങ്കോങിനെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.

വമ്പന്‍ വിജയത്തോടെ തുടങ്ങാന്‍ പാകിസ്താന്‍
ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും കഴിഞ്ഞാല്‍ കിരീടം നേടിയ ടീമാണ് പാകിസ്താന്‍. രണ്ട് തവണയാണ് പാകിസ്താന്‍ ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. 2000, 2012 വര്‍ഷങ്ങളിലായിരുന്നു പാകിസ്താന്റെ കിരീടനേട്ടം.
ഇന്ത്യ കഴിഞ്ഞാല്‍ കിരീടഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീം കൂടിയാണ് പാകിസ്താന്‍. അതുകൊണ്ട് തന്നെ ഹോങ്കോങിനെതിരേ തകര്‍പ്പന്‍ വിജയവുമായി തുടക്കം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍. ഏഷ്യാ കപ്പില്‍ ഇതിനു മുമ്പ് രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും പാകിസ്താന്‍ ഹോങ്കോങിനെ തരിപ്പണമാക്കിയിരുന്നു.

അട്ടിമറി മോഹവുമായി ഹോങ്കോങ്
അട്ടിമറി മോഹവുമായാണ് ഹോങ്കോങ് പാകി്‌സ്താനെതിരേ കളത്തിലിറങ്ങുന്നത്. ക്വാളിഫെയറില്‍ ആതിഥേയരായ യുഎഇയുടെ വെല്ലുവിളി മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയത്. ഇത് മൂന്നാം തവണയാണ് ഹോങ്കോങ് ഏഷ്യാ കപ്പിലേക്ക് യോഗ്യത കരസ്ഥമാക്കുന്നത്. 2004ലും 2008ലുമാണ് ഇതിനു മുമ്പ് ഹോങ്കോങ് ഏഷ്യാ കപ്പിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. കിരീട ഫേവറിറ്റുകളായ പാകിസ്താനെ അട്ടിമറിക്കണമെങ്കില്‍ ഹോങ്കോങ് അദ്ഭുത പ്രകടനം തന്നെ നടത്തേണ്ടിവരും.

സാധ്യതാ ടീം
പാകിസ്താന്‍: സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), ആസിഫ് അലി, ബാബര്‍ അസാം, ഫഹീം അഷ്‌റഫ്, ഫഖ്ഹര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അമിര്‍, മുഹമ്മദ് നവാസ്, ഷാദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ശുഐബ് മാലിക്ക്, ഉസ്മാന്‍ ഖാന്‍.
ഹോങ്കോങ്: അന്‍സുമാന്‍ റാത്ത് (ക്യാപ്റ്റന്‍), അഫ്ത്താബ് ഹുസെയ്ന്‍, അയ്‌സസ് ഖാന്‍, ബാബര്‍ ഹയാത്ത്, സി കാര്‍ട്ടെര്‍, ഇഹ്‌സാന്‍ ഖാന്‍, ഇഹ്‌സാന്‍ നവാസ്, ഹാറൂണ്‍ അര്‍ഷെദ്, സി മക്ഓസിയന്‍, എസ്എസ് എംകെച്‌നി, നദീം അഹ്മദ്, നിസാകത്ത് ഖാന്‍, റാഗ് കാപുര്‍, കെഡി ഷാ, തന്‍വീര്‍ അഹ്മദ്, തന്‍വിര്‍ അഫ്‌സല്‍, വഖാസ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications