പാകിസ്താന്‍ ജയിച്ചു പക്ഷേ വൈകിപ്പോയി, ഏഷ്യാകപ്പിന് പുറത്ത് തന്നെ!
മിര്‍പൂര്‍: അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച് പാകിസ്താന് ആശ്വാസം. ആശ്വാസം മാത്രമേ ഉള്ളൂ, ജയിച്ചിട്ടും പാകിസ്താന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. തോറ്റ ശ്രീലങ്കയ്‌ക്കൊപ്പം ജയിച്ച പാകിസ്താനും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇന്ത്യയും ബംഗ്ലാദേശുമാണ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.
ഫലം അപ്രസക്തമായ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ശ്രീലങ്കയെ നിലയ്ക്ക് നിര്‍ത്താന്‍ പാകിസ്താന് സാധിച്ചു. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്ത പാകിസ്താന്‍ മുഹമ്മദ് ഇര്‍ഫാന്‍, ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി എന്നിവരുടെ ബൗളിംഗ് മികവിലാണ് ശ്രീലങ്കയെ 150 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്. ശ്രീലങ്കയ്ക്കാകട്ടെ ദിനേശ് ചന്ദിമല്‍, ദില്‍ഷന്‍ എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനായില്ല.

ദില്‍ഷന്‍ തിരിച്ചുവരുന്നു
ലോകകപ്പിന് മുമ്പായി ദില്‍ഷന്‍ ഫോമിലെത്തി എന്ന ആശ്വാസമുണ്ട് ശ്രീലങ്കയ്ക്ക്. 56 പന്തില്‍ ദില്‍ഷന്‍ 75 റണ്‍സാണ് അടിച്ചത്.

ചാന്ദിമലും തിളങ്ങി
ലസിത് മലിംഗയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ദിനേശ് ചാന്ദിമല്‍ 49 പന്തില്‍ 58 റണ്‍സടിച്ചു. സ്‌കോര്‍ 110 ല്‍ നില്‍ക്കേയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അതോടെ ശ്രീലങ്കയുടെ തകര്‍ച്ചയും തുടങ്ങി.

തിളങ്ങിയത് ഇര്‍ഫാന്‍
ഉയരക്കാരന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ പാകിസ്താന് വേണ്ടി നാലോവറില്‍ വെറും 18 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും അഫ്രീദി നാലോവറില്‍ 24 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

ബൗളിംഗ് പരീക്ഷിക്കപ്പെട്ടു
ശ്രീലങ്കയുടെ മുന്‍നിര പാക് ബൗളിംഗിനെ ശരിക്കും പരീക്ഷിച്ചു. മുഹമ്മദ് ആമിര്‍ നാലോവറില്‍ 31ഉം വഹബ് റിയാസ് നാലോവറില്‍ 30ഉം റണ്‍സ് വഴങ്ങി. ഇടംകൈ സ്പിന്നര്‍ മുഹമ്മദ് നവാസ് മൂന്നോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്തു.

സര്‍ഫ്രാസ് വീണ്ടും
വണ്‍ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ സര്‍ഫ്രാസ് അഹമ്മദാണ് പാക് ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. 27 പന്തില്‍ സര്‍ഫ്രാസ് 38 റണ്‍സെടുത്തു. ഓപ്പണര്‍ സര്‍ജീല്‍ ഖാനും 31 റണ്‍സടിച്ചു.

ഉമര്‍ അക്മല്‍ മാന്‍ ഓഫ് ദ മാച്ച്
48 റണ്‍സുമായി പാകിസ്താന്റെ ജയം ഉറപ്പിച്ച ഉമര്‍ അക്മലാണ് മാന്‍ ഓഫ് ദ മാച്ച്. 37 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതമായിരുന്നു ഉമര്‍ അക്മലിന്റെ മാച്ച് വിന്നിങ് ഇന്നിംഗ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications